സിനിമ

മോഹന്‍ലാല്‍, ശ്രേയ ഘോഷാല്‍ ഉള്‍പ്പെടെ 10 പേരെ അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് ചലഞ്ച് ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തു അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് വിവിധ മേഖലകളില്‍ നിന്നുള്ള 10 പേരെ ചലഞ്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹന്‍ലാല്‍, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരുള്‍പ്പെടെ പട്ടികയിലുണ്ട്.

അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും സഹായിക്കുന്നതിനാണ് ഇവരെ പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്തത്. നിലവില്‍ നാമനിര്‍ദേശം ചെയ്തവരോട് പത്ത് പേരെ കൂടി നാമനിര്‍ദേശം ചെയ്യാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യന്‍ മനു ഭേക്കര്‍, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി, നടന്‍ ആര്‍ മാധവന്‍, ഗായിക ശ്രേയ ഘോഷാല്‍, സുധാ മൂര്‍ത്തി, ബിജെപി നേതാവ് ദിനേഷ് ലാല്‍ യാദവ് എന്നിവരാണ് പ്രധാനമന്ത്രി നമാനിര്‍ദേശം ചെയ്ത മറ്റുള്ളവര്‍.

ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറക്കണമെന്ന് ഞായറാഴ്ച മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഭക്ഷണത്തില്‍ എണ്ണ കുറക്കുന്നതും അമിതവണ്ണം കൈകാര്യം ചെയ്യുന്നതും വ്യക്തിപരമായ തീരുമാനമല്ലെന്നും കുടുംബത്തോടുള്ള ഉത്തരവാദിത്തം കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമുള്ള രാജ്യമാകാന്‍, അമിതവണ്ണത്തിന്റെ പ്രശ്‌നം നമ്മള്‍ തീര്‍ച്ചയായും കൈകാര്യം ചെയ്യേണ്ടിവരും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ അമിതവണ്ണ കേസുകള്‍ ഇരട്ടിയായെന്നും കുട്ടികളില്‍ പോലും അമിതവണ്ണം നാല് മടങ്ങായി വര്‍ധിച്ച് കൂടുതല്‍ ആശങ്കാജനകമാണെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions