സിനിമ

സിനിമ നിര്‍മ്മിക്കണോ വേണ്ടയോ എന്നത് തന്റെ അവകാശം- ഉണ്ണി മുകുന്ദന്‍

സിനിമ നിര്‍മ്മിക്കണോ വേണ്ടയോ എന്നത് തന്റെ അവകാശവുമാണെന്നു നടന്‍ ഉണ്ണി മുകുന്ദന്‍. തനിക്കുണ്ടായ നഷ്ടവും ലാഭവും ആരോടും ചര്‍ച്ച ചെയ്യേണ്ട കാര്യം എനിക്കില്ല എന്നും, സിനിമകള്‍ ആരാണ് നിര്‍മ്മിക്കേണ്ടത് എന്ന് ഇന്‍ഡസ്ട്രിയില്‍ ഒരു പ്രത്യേക നിയമവൊന്നും ഇല്ല എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

'എന്റെ പൈസയ്ക്ക് എന്റെ ഇഷ്ടത്തിന് പടമെടുക്കുക എന്നത് എന്റെ അവകാശമാണ്, ആ പൈസ കൊണ്ട് താന്‍ എന്ത് ചെയ്താലും അതില്‍ ആര്‍ക്കും ചോദിക്കാന്‍ അവകാശമില്ല. അതൊരു അടിസ്ഥാന മര്യാദയാണ്' ഉണ്ണി മുകുന്ദന്‍ പറയുന്നു.

താരങ്ങള്‍ വാങ്ങുന്നത് അമിത പ്രതിഫലമാണെന്നും അതിനാല്‍ പ്രൊഡ്യൂസര്‍മാര്‍ തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ താന്‍ ശമ്പളമൊന്നും വാങ്ങിക്കാറില്ല എന്നും അഞ്ചു വര്‍ഷത്തോളമായി താന്‍ സ്വന്തം കമ്പനിയുടെ പടങ്ങളാണ് ചെയ്യുന്നത് എന്നാണ് ഉണ്ണി മുകുന്ദന്‍ അവകാശപ്പെട്ടത്.

'ഗെറ്റ് സെറ്റ് ബേബി' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍. പ്രതിസന്ധിയില്‍ നില്‍ക്കുന്ന പ്രൊഡ്യൂസര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവാന്‍ തിയറ്ററുകള്‍ അടച്ചു പ്രതിഷേധിക്കുമെന്ന നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിച്ച് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിന് പിന്തുണയുമായെത്തിയ താരങ്ങളില്‍ ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു.

ഗെറ്റ് സെറ്റ് ബേബി വിതരണത്തിനെടുത്തിരിക്കുന്നത് മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് ആണെന്നതും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനൊപ്പം നിഖില വിമല്‍,ചെമ്പന്‍ വിനോദ്, ശ്യാം മോഹന്‍ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions