സിനിമ

നാലഞ്ച് മാസം നിങ്ങളുടെ മലവും മൂത്രവും കോരിയതല്ലേ.. മൂന്ന് ദിവസത്തേക്ക് ഭക്ഷണം പോലും തന്നില്ല, ബാലയ്‌ക്കെതിരെകൂടുതല്‍ വെളിപ്പെടുത്തലുമായി എലിസബത്ത്

നടന്‍ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. ബാലയും ഭാര്യ കോകിലയും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന് താഴെ എലിസബത്തിനെ അതിരൂക്ഷമായി വിമര്‍ശിച്ച കസ്തൂരി എന്ന പ്രൊഫൈല്‍ പങ്കുവെച്ചാണ് എലിസബത്ത് ആദ്യം രംഗത്തെത്തിയത്. ബാല തന്നെ ബലാത്സംഗം ചെയ്തതായും ഉപദ്രവിച്ചതായും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഭക്ഷണം പോലും തന്നില്ല എന്നാണ് ഇപ്പോള്‍ പുതുതായി വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയില്‍ വച്ചാണ് ബാലയുമായി പ്രണയത്തിലായതെന്ന ആരോപണത്തോടാണ് എലിസബത്ത് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

എലിസബത്തിന്റെ വാക്കുകള്‍:

നിങ്ങള്‍ എല്ലാവരും എന്റെ മരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് എനിക്കറിയാം. ഞാന്‍ എംഡി എന്‍ട്രന്‍സ് എഴുതാന്‍ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയുടെ ഒരു മാസം മുമ്പ് ഹാള്‍ ടിക്കറ്റ് എടുക്കാനോ പരീക്ഷ എഴുതാനോ സമ്മതിച്ചില്ല. അന്ന് വഴക്കുണ്ടാക്കിയപ്പോള്‍ നല്ല അടി കിട്ടി. കണ്ണ് തുറക്കുമ്പോഴെല്ലാം അഞ്ചാറ് സെക്കന്റിലേക്ക് ഗ്രേ കളര്‍ മാത്രമേ കാണൂ. ഞാന്‍ ആറ് മാസം ബാലയുമായി അകന്നുകഴിഞ്ഞു. ആ സമയത്ത് ഞങ്ങള്‍ ഡിവോഴ്സ് ആയെന്നും ചിലര്‍ വീഡിയോ ചെയ്തു. ഒരിക്കല്‍ പനിച്ച് വയ്യാതായി, ആ സമയത്ത് എന്റെ വീട്ടുകാരെ വിളിച്ച് പറഞ്ഞത് പുള്ളിക്കാരി അഭിനയിക്കുകയാണെന്നാണ്. ഭര്‍ത്താവിനെ നന്നായി അറിയുന്നത് കൊണ്ട് എന്റെ വീട്ടുകാര് വന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡും പോസിറ്റീവായിരുന്നു. ഇതൊക്കെ 2022ല്‍ ആണ് സംഭവിച്ചത്. വീട്ടുകാര്‍ പറഞ്ഞത് നീ നിന്റെ ജീവിതം തുലച്ചു, നമുക്ക് എല്ലാം മനസിലാകുന്നുണ്ട്, ജോലിക്ക് പോകൂ എന്നാണ്. ഞങ്ങളുടെ വിവാഹമല്ല നടന്നതെന്നാണ് പലരും പറയുന്നത്.

നാട്ടില്‍ നടന്ന വിവാഹ പരിപാടി എന്റെ അച്ഛനാണ് നടത്തിയത്. ചെന്നൈയില്‍ പരിപാടി നടത്തുമെന്ന് അവര്‍ അറിയിച്ചിരുന്നു. അതിനുള്ള ഡേറ്റ് ബുക്ക് ചെയ്തു. ടിക്കറ്റും ബുക്ക് ചെയ്തു. പക്ഷെ കാന്‍സല്‍ ചെയ്തു. ഇതിനിടയില്‍ എനിക്ക് പിറന്നാള്‍ സമ്മാനമായി മാലയും വളയുമൊക്കെ തന്നു. അത് വീഡിയോ എല്ലാം ചെയ്തിരുന്നു. പിന്നീട് അത് എടുത്തുവെച്ചു. ഒരു ഓഡി കാറും തന്നു. എന്നാല്‍ നാല് തവണയെ ഞാന്‍ അതില്‍ ഇരുന്നിട്ടൂള്ളൂ. പിന്നെ ആ വാഹനം എവിടെപ്പോയെന്ന് എനിക്ക് അറിയില്ല. ബാല കോമയിലായപ്പോഴും വെന്റിലേറ്ററിലേക്ക് മാറ്റിയപ്പോഴും തീരുമാനങ്ങളിലൊന്നും വീട്ടിലെ ആരും ഉണ്ടായിരുന്നില്ല. ഞാനും പുള്ളിയുടെ അസിസ്റ്റന്റും ഉണ്ടായിരുന്നു. രാത്രി രണ്ട് മണിക്കാണ് പുള്ളിയെ ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. ടെന്‍ഷനടിച്ച് ചത്തു എന്ന് പറയാം. വീട്ടിലേക്ക് വിളിച്ച് പറഞ്ഞപ്പോള്‍ പുള്ളിയുടെ സഹോദരനും ചേച്ചിയും എത്തി. അടുത്ത ദിവസം അവര്‍ പോകുകയും ചെയ്തു. എന്നെ അവര്‍ പണിക്കാരിയെ പോലെയാണോ കണ്ടിരുന്നത്. ബാലയുടെ ഭാര്യയല്ലെന്ന് പറഞ്ഞു. അപ്പോള്‍ ചെയ്ത ജോലിക്ക് കാശെങ്കിലും തരണ്ടേ.

മോഷന്‍ കഴുകിയതും രാത്രി ഉറങ്ങാതെയിരുന്ന് ബാലയുടെ ഡ്രിപ്പ് തീരാതെ നോക്കിയതുമൊക്കെ എന്തിനാണ്. നാലഞ്ച് മാസം നിങ്ങളുടെ മലവും മൂത്രവും കോരിയിട്ടില്ലേ, എത്രകാലം നിങ്ങള്‍ക്ക് വേണ്ടി ഉറങ്ങാതിരുന്നിട്ടുണ്ട്. ഇനിയൊരു സ്ത്രീയും ഈ വീട്ടില്‍ കയറില്ല എന്ന് അവര്‍ ഉറപ്പ് തന്നിരുന്നു. പക്ഷെ ബാലയുടെ ആരോഗ്യം ശരിയായപ്പോള്‍ അവരൊന്നും വാക്ക് പാലിച്ചില്ല. ഒരാളുടെ വീട്ടില്‍ തോക്കെടുത്ത് പോയി ഭീഷണിപ്പെടുത്തിയിട്ടും കേസില്ലാത്ത സ്ഥലമാണിത്. അതില്‍ ഞാന്‍ പ്രതിയാണെന്നോ സാക്ഷിയാണെന്നോ പറയാം. കാരണം ആ വണ്ടിയില്‍ ഞാനുണ്ടായിരുന്നു. ഐസ്‌ക്രീം കഴിക്കാന്‍ പോയ എന്നെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചത് ശരിയായില്ല. ഭാര്യയുടെ ധര്‍മ്മം നീ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ച് എന്നെയും ആ സംഭവം നടന്ന ഫ്ളാറ്റിലേക്ക് എന്നെയും കയറ്റാന്‍ പോയതാ. പക്ഷെ ഞാന്‍ കയറിയില്ല. എന്നിട്ട് ആളിനെ പിടിച്ച് കൊണ്ട് വന്ന് മുകളില്‍ നിന്ന് എന്നെ കാണിച്ചു. ചേച്ചിക്ക് ഒരു ഹായ് പറയൂ എന്ന് പറഞ്ഞു.

അസുഖം മറച്ചുവെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്പോഴും ഹോസ്പിറ്റലില്‍ ആയിരുന്നു. ഹണിമൂണിന് ഹോസ്പിറ്റലിലേക്കാണ് പോയത്. ആശുപത്രിയില്‍ ചോര ഛര്‍ദ്ദിച്ചു. ഐസിയുവിലായി. ഇവള്‍ ഒപ്പമുണ്ടെങ്കില്‍ എനിക്കൊന്നും പറ്റില്ല എന്ന് അപ്പോള്‍ പറയുമായിരുന്നു. ഞാനും അങ്ങനെ വിചാരിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാം ഞാന്‍ കാരണമാണെന്ന് പറയുന്നു. ഒന്നിലും ഇടപെടേണ്ടെന്ന് കരുതി മാറി നിന്നതായിരുന്നു. ഇപ്പോള്‍ എല്ലാത്തിനും തയ്യാറായാണ് ഞാന്‍ നില്‍ക്കുന്നത്. പേടിച്ച് പേടിച്ച് എനിക്ക് മതിയായി. ജയിലിലായാലും ഭക്ഷണം കിട്ടുമല്ലോ. എനിക്ക് മൂന്ന് ദിവസം ഭക്ഷണം തരാതിരുന്നിട്ടുണ്ട്. റൂമില്‍ പൂട്ടിയിട്ടിട്ടുണ്ട്. ടാപ്പ് വെള്ളം കുടിച്ചു. അത്രയ്ക്കൊന്നും ജയിലിലുണ്ടാകുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ ഇനി എന്നെ കൊന്നാലും സാരമില്ല. ഞാന്‍ അത്രത്തോളം എത്തിക്കഴിഞ്ഞു. അത്രത്തോളം നാണം കെട്ട അവസ്ഥയില്‍ ആണ് താന്‍ ഉള്ളത്. ഡിപ്രഷനും നാണക്കേടും സ്‌ട്രെസും കാരണം എന്ത് വന്നാലും അതിനെ നേരിടാന്‍ ഞാന്‍ തയ്യാറാണ്.


  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions