നാട്ടുവാര്‍ത്തകള്‍

ഡല്‍ഹിയിലെത്തിയ യുകെ യുവതിയ്ക്ക് നേരെ രണ്ടുപേരുടെ ലൈംഗികാതിക്രമം

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളെ കാണാനെത്തിയ ബ്രിട്ടീഷ് യുവതി ഡല്‍ഹിയില്‍ ലൈംഗിക പീഡനത്തിന് ഇരയായി. ഡല്‍ഹിയിലെ ഹോട്ടലില്‍ വച്ചാണ് രണ്ടുപേര്‍ ലൈംഗികാതിക്രമം നടത്തിയത്.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 'സുഹൃത്തിനെ' കാണാനെത്തിയ ബ്രിട്ടീഷ് വനിതയെ ആദ്യം ഡല്‍ഹി ഹോട്ടലില്‍ ബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിന്റെ ബലാത്സംഗത്തിന് പുറമെ സഹായം തേടിയപ്പോള്‍ ഹോട്ടല്‍ ലിഫ്റ്റില്‍ വെച്ച് മറ്റൊരു പുരുഷനും ഇവരെ ലൈംഗികമായി ഉപദ്രവിച്ചെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ മഹിപാല്‍പൂര്‍ മേഖലയില്‍ വെച്ചാണ് സംഭവം. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയത്തിലായതെന്ന് പോലീസ് വ്യക്തമാക്കി. പതിവായി ചാറ്റിംഗ് നടത്തിയിരുന്നു. ഒടുവില്‍ സുഹൃത്തിനെ നേരില്‍ കാണാനായി യുവതി ഇന്ത്യയിലെത്തുകയായിരുന്നു.

ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് വനിത ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള മഹിപാല്‍പൂരിലെ ഹോട്ടലിലാണ് മുറിയെടുത്തത്. ചൊവ്വാഴ്ച യുവതിയെ കാണാനായി പ്രതി മുറിയിലെത്തി. എന്നാല്‍ സുഹൃത്തിന്റെ രീതികളില്‍ അസ്വസ്ഥമായതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഇതിന് പിന്നാലെ ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ ആരോപണം. അലാറം മുഴക്കിയ ശേഷം ഇവര്‍ ഹോട്ടല്‍ റിസപ്ഷനില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ സഹായിക്കാമെന്ന് പറഞ്ഞ് മറ്റൊരാള്‍ കൂടി തന്നെ ഹോട്ടല്‍ ലിഫ്റ്റില്‍ ഉപദ്രവിച്ചെന്ന് ഇവര്‍ വെളിപ്പെടുത്തി.

രണ്ട് പ്രതികളും ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവം പോലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനിലും അറിയിച്ചു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions