അസോസിയേഷന്‍

കബഡി ലോകകപ്പ് - 2025 വെയില്‍സ് ടീമില്‍ മലയാളികള്‍ക്കഭിമാനമായി പുരുഷ ടീമില്‍ അഭിഷേക് അലക്സ്, വനിതാ ടീമില്‍ ജീവാ ജോണ്‍സണ്‍, വോള്‍ഗാ സേവ്യര്‍, അമൃത

ബര്‍മിംങ്ഹാമില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ലോകകപ്പ് കബഡി - 2025 മത്സരങ്ങളില്‍ വെയില്‍സ് പുരുഷ, വനിതാ ടീമുകളെ പ്രതിനിധീകരിച്ച് അഭിഷേക് അലക്സ്, ജീവാ ജോണ്‍സണ്‍, വോള്‍ഗാ സേവ്യര്‍, അമൃത എന്നിവര്‍ പങ്കെടുക്കുകയാണ്.

ബിബിസി വര്‍ഷം തോറും നടത്തി വരുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും സെലക്ഷന്‍ ലഭിച്ചാണ് ഇവര്‍ വെയില്‍സ് ടീമിലെത്തിയത്. ഇംഗ്ലണ്ട്, വെയില്‍സ് ടീമുകളെ പരിശീലിപ്പിക്കുന്നത് കേരളത്തിലെ പ്രമുഖ താരമായ സാജു മാത്യുവാണ്. വെയില്‍സ് പുരുഷ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് യോര്‍ക് യൂണിവേഴ്സിറ്റി ഹള്‍ - യോര്‍ക് മെഡിക്കല്‍ സ്കൂളിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയായ അഭിഷേക് അലക്സ്. യുക്മ മുന്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസിന്റെ മകനാണ് ഈ ഇരുപത്തിമൂന്നുകാരന്‍.നോട്ടിംങ്ങ്ഹാം റോയല്‍സ് താരങ്ങളായ ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് ഡയറക്ടര്‍മാരായ സാജു മാത്യു, രാജു ജോര്‍ജ്, ജിത്തു ജോസ് എന്നിവരാണ്.

രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളില്‍ പുരുഷന്‍മാരുടെ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, സ്കോട്ട്ലന്‍ഡ്, ഇറ്റലി, ഹേംകോംങ് തുടങ്ങിയ കരുത്തരായ രാജ്യങ്ങളുടെ കൂടെയാണ് വെയില്‍സ് ടീം കളിക്കുന്നത്. രണ്ടാമത്തെ ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, അമേരിക്ക, പോളണ്ട്, ഹംഗറി എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ആദ്യ മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ ഇറ്റലിയേയും, ഹോംകോങ്ങിനേയും തറപറ്റിച്ചു ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരിക്കുകയാണ് വെയില്‍സ് ടീം. ഇന്ന് യുകെ സമയം ഉച്ചയ്ക്ക് 12ന് കരുത്തരായ ഇന്ത്യയെ വെയില്‍സ് നേരിടും. മത്സരങ്ങള്‍ ബിബിസി ഐ പ്ലെയറിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 12 മുതല്‍ ഇന്ത്യ - വെയില്‍സ് മത്സരം കാണാവുന്നതാണ്.

യു കെയിലെ വിവിധ ടീമുകളെ പ്രതിനിധീകരിക്കുന്ന മലയാളി താരങ്ങളെ യുക്മ പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗീസ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions