നാട്ടുവാര്‍ത്തകള്‍

കാതോലിക്ക വാഴിക്കല്‍ ചടങ്ങില്‍ സുരേഷ് ഗോപിക്ക് ക്ഷണം; സഭ പ്രധാനമന്ത്രിക്ക് പുറമേ നേരിട്ട് കത്തയച്ചത് സുരേഷ് ഗോപിക്ക് മാത്രം

കാതോലിക്ക വാഴിക്കല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ക്ഷണം. സുരേഷ് ഗോപിക്ക് ആകമാന സുറിയാനി സഭയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചു. കേന്ദ്ര സംഘത്തില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയില്ലെന്ന വിവാദം നിലനില്‍ക്കേയാണ് ക്ഷണം ഉണ്ടായത്. പ്രധാനമന്ത്രിക്ക് പുറമെ സഭ നേരിട്ട് കത്തയച്ചത് സുരേഷ് ഗോപിക്ക് മാത്രമാണ്.

അതേസമയം കാതോലിക്കാ വാഴിക്കല്‍ ചടങ്കില്‍ കേന്ദ്ര സംഘത്തെ അയക്കുന്നതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും കത്തയച്ചു. തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് സഭാ നേതൃത്വം അറിയിച്ചു.

യാക്കോബായ സഭ അധ്യക്ഷന്‍ കത്തോലിക്ക ബാവയുടെ വാഴിക്കല്‍ ചടങ്ങില്‍ കേന്ദ്രം നാലംഗ പ്രധിനിധി സംഘത്തെയാകും അയക്കുക. വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ഷോണ്‍ ജോര്‍ജ്, ബെന്നി ബെഹനാന്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളത്. ഇവര്‍ കത്തോലിക്ക ബാവയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions