സിനിമ

നിര്‍മാതാക്കള്‍ ഇടഞ്ഞു; എമ്പുരാന് 17 വെട്ട്, വില്ലന്റെ പേര് സഹിതം പേര് മാറ്റും

വിവാദങ്ങള്‍ കത്തിപ്പടരവെ പൃഥ്വിരാജിന്റെ സംവിധാനത്തിലിറങ്ങിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ മാറ്റങ്ങള്‍. നിര്‍മാതാക്കളുടെ ആവശ്യപ്രകാരം പതിനേഴിലേറെ ഭാഗങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്.
വോളന്ററി മോഡിഫിക്കേഷന് നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. ചില രംഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കും.

ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. ഗുജറാത്ത് കലാപ ദൃശ്യങ്ങളിലും സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങളിലുമാണ് മാറ്റം വരുത്തുന്നത്. വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റും. ബജ്‌റംഗി എന്നാണ് വില്ലന്‍ കഥാപാത്രത്തിന്റെ പേര്. ദേശീയ അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും മ്യൂട്ട് വരും. തിങ്കളാഴ്‌ചയോടെയാണ് മാറ്റങ്ങള്‍ പൂര്‍ത്തിയാക്കുക. സെന്‍സര്‍ ബോര്‍ഡില്‍ പുതിയ ടീമായിരിക്കും മാറ്റം വരുത്തിയതിനുശേഷമുള്ള സിനിമ കാണുക. പുതിയ ബോര്‍ഡ് സെന്‍സര്‍ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ പ്രേക്ഷകനിലേക്ക് എത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടത്.

എമ്പുരാന്‍ സിനിമയിലെ സംഘപരിവാര്‍ വിമര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സംഘപരിവാര്‍ സംഘടനകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന സിനിമയ്ക്ക് ഇടതുപക്ഷ, കോണ്‍ഗ്രസ് അനുഭാവികള്‍ വലിയ പിന്തുണയും നല്‍കുന്നുണ്ട്.

സിനിമയില്‍ മാറ്റം വരുത്താന്‍ താന്‍ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്‍ പ്രതികരിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു ഗോകുലം ഗോപാലന്‍ പ്രതികരിച്ചത്.

താന്‍ അവസാനമാണല്ലോ ഈ സിനിമയുമായി സഹകരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരും ഇതുവരെ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലാത്ത ആളുകളാണ്. ആരെയും ബുദ്ധിമുട്ടിക്കാന്‍ നമുക്കാര്‍ക്കും ആഗ്രഹമില്ല. ആര്‍ക്കും ഒരു ബുദ്ധിമുട്ടും തോന്നാത്ത വിധത്തില്‍ സിനിമ കാണണം. സിനിമ സെന്‍സര്‍ ചെയ്താണല്ലോ വന്നത്.

അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു. പക്ഷെ സിനിമ കാണുന്നവര്‍ പല ചിന്താഗതിക്കാര്‍ ആണല്ലോ, അതില്‍ വന്ന പ്രശ്നം ആണ്. മോഹന്‍ലാലിന് ആയാലും എനിക്ക് ആയാലും ആരെയും വിഷമിപ്പിക്കാന്‍ താല്‍പര്യം ഇല്ലാത്തവരാണ്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷികളുമായും നമുക്ക് ബന്ധമില്ല. രാഷ്ട്രീയം എന്നാല്‍ സേവനം എന്നാണ് താന്‍ കാണുന്നത്.

വലിയൊരു സിനിമ എടുത്തത് റിലീസ് ചെയ്യാന്‍ കഴിയാതെ നിന്ന് പോകാന്‍ പാടില്ല എന്നതുകൊണ്ടാണ് ഞാന്‍ അതില്‍ സഹകരിച്ചത്. നമ്മള്‍ കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്.

പരാതി ഉയര്‍ന്നിട്ടുണ്ടെങ്കില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട്. മാറ്റം വരുത്താന്‍ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകും എന്ന് തനിക്ക് അറിയില്ല എന്നാണ് ഗോകുലം ഗോപാലന്‍ പറയുന്നത്. സിനിമയുടെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പ് ലൈക പ്രൊഡക്ഷന്‍സ് സിനിമയുടെ നിര്‍മ്മാണം ഒഴിഞ്ഞതോടെയാണ് ഗോകുലം ഗോപാലന്‍ സിനിമ ഏറ്റെടുത്തത്.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions