ചരമം

യോര്‍ക്ക് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ മോഡി തോമസ് ചങ്കന്‍ വിടവാങ്ങി


ലണ്ടന്‍: യോര്‍ക്ക് മലയാളികളുടെ പ്രിയ ഗായകനും മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ സജീവ പ്രവര്‍ത്തകനുമായ മോഡി തോമസ് ചങ്കന്‍ (55) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ രാത്രിയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.


മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ എല്ലാ സാംസ്കാരിക പരിപാടികളിലും ആഘോഷങ്ങളിലും മോഡി സജീവമായിരുന്നു. മതപരമായ ചടങ്ങുകള്‍ ഉള്‍പ്പെടെ യോര്‍ക്കിലെ മലയാളി കൂട്ടായ്മകളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, തന്റെ ഗാനങ്ങളിലൂടെ അവയ്‌ക്കെല്ലാം ഹൃദ്യമായ അനുഭവം നല്‍കി.


അവസാന നിമിഷങ്ങളില്‍ പോലും സംഗീതത്തെ സ്നേഹിച്ച മോഡി, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇഷ്ടഗാനങ്ങള്‍ കേട്ടും പാടിയും ആശ്വാസം കണ്ടെത്തിയെന്ന് അടുത്ത സുഹൃത്തുക്കള്‍ അനുസ്മരിച്ചു. ഒരു മാസം മുന്‍പു മാത്രമാണ് അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചത്.


തൃശൂര്‍ സ്വദേശിയായ മോഡി, പരേതരായ സി.എ. തോമസ് ചങ്കന്റെയും അന്നം തോമസിന്റെയും മകനാണ്. ഭാര്യ: സ്റ്റീജ (പൂവത്തുശേരി തെക്കിനേടത്ത് കുടുംബാംഗം). ലീഡ്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി റോയ്സ് മോഡി, എ- ലെവല്‍ വിദ്യാര്‍ഥി അന്ന മോഡി എന്നിവരാണ് മക്കള്‍.

സഹോദരങ്ങള്‍: പരേതനായ ആന്‍ഡ്രൂസ് തോമസ്, ജെയ്സണ്‍ തോമസ്, പ്രിന്‍സി ടോമി, പരേതയായ റോസിലി ദേവസി, ജെസ്സി തോമസ്, ഷീല ജോണ്‍സണ്‍.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions