ചരമം

മറിയാമ്മ മത്തായി നിര്യാതയായി

ബെന്‍സേലം: തട്ടയ്ക്കാട് കുമ്പനാട് പള്ളിക്കിഴക്കേതില്‍ പരേതരായ തോമസ് വറുഗീസിന്റെയും, ശോശാമ്മ വറുഗീസിന്റെയും മകളും, പുല്ലാട് വരയന്നൂര്‍ ഉമ്മഴങ്ങത്ത് മത്തായി തോമസിന്റെ സഹധര്‍മ്മിണിയും, ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവാംഗവുമായ മറിയാമ്മ മത്തായി (80) ബെന്‍സേലത്ത് നിര്യാതയായി.

മേബല്‍, മേബിള്‍, മേബി എന്നിവര്‍ മക്കളും, തോമസ് ചാണ്ടി, അജി ജോണ്‍, ഉമ്മന്‍ ഡാനിയല്‍ എന്നിവര്‍ മരുമക്കളും, മെലിസ, മെറിന്‍, എലീന, ഷോണ്‍, മേഗന്‍, ആഷ്‌ലി, ജോഷ്വ, സാറ എന്നിവര്‍ കൊച്ചുമക്കളുമാണ്.

പരേതയുടെ പൊതുദര്‍ശനവും, സംസ്കാര ശുശ്രൂഷകളും: ഏപ്രില്‍ 9 ന് ബുധനാഴ്ച രാവിലെ 9:15 മുതല്‍ ഉച്ചയ്ക്ക് 12:15 വരെ ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും (10197 Northeast Ave, Philadelphia, PA 19116) അതിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് 12:45 ന് റിച്ച്ലിയൂ റോഡിലുള്ള റോസ്‌ഡെയ്ല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കാരവും നടക്കും. (Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020)

ഏപ്രില്‍ 6 ന് ഞായറാഴ്ച (നാളെ വൈകിട്ട്) 4 മണിക്ക് മറിയാമ്മ മത്തായിയുടെ മൂത്ത മകളുടെ ഭവനത്തില്‍ (Maybel & Thomas Chandy, 2952 Columbia Dr, Bensalem, PA 19020) പ്രത്യേക പ്രാര്‍ത്ഥനയും, അനുസ്മരണവും ഉണ്ടായിരിക്കും.

  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  • ജര്‍മനിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions