നാട്ടുവാര്‍ത്തകള്‍

ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കൂ, യുകെ അറിയിപ്പ് വിവാദത്തില്‍

ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കൂവെന്ന ജോലി ഒഴിവ് അറിയിപ്പുമായി എത്തിയ യുകെയിലെ ഒരു സോഫ്‌റ്റ്വെയര്‍ കമ്പനി വിവാദത്തില്‍. പരസ്യത്തിലെ വിചിത്രമായ ആവശ്യം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയതോടെ കമ്പനി ഖേദപ്രകടനവും നടത്തി.

ലണ്ടനിലെ ഇല്‍ഫോഡില്‍ പ്രവര്‍ത്തിക്കുന്ന അവന്താവോ ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഗ്ലാസ്‌ഡോര്‍ ഉള്‍പ്പെടെയുള്ള റിക്രൂട്ട്‌മെന്റ് സൈറ്റുകളില്‍ ഡെവലപ്‌മെന്റ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള ജോലി ഒഴിവിന്റെ അറിയിപ്പ് നല്‍കിയത്. അറിയിപ്പില്‍ നിങ്ങള്‍ യുകെയില്‍ ജോലിക്കായി സ്‌പോണ്‍സര്‍ഷിപ്പ് തേടുകയാണോ ? നിങ്ങളുടെ മാതൃരാജ്യം ഏതാണ് ? എന്നിങ്ങനെയുള്ള വീസയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.

വിചിത്രമായ ആവശ്യങ്ങളും വിവേചനവും ശ്രദ്ധയില്‍പ്പെട്ടവര്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ത്തിയതോടെ കമ്പനി ക്ഷമാപണം നടത്തി.

യുഎസിലെ ന്യൂജേഴ്‌സിയിലും ഇന്ത്യയിലെ ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും ഓഫീസുകളുള്ള കമ്പനിയുടെ ആസ്ഥാനം ഇന്ത്യയിലാണ്. തങ്ങള്‍ നല്‍കിയ ജോലി അറിയിപ്പ് കമ്പനിയുടെ ജീവനക്കാരില്‍ ഒരാള്‍ വരുത്തിയ പിശക് ആണെന്നും പരസ്യം പിന്‍വലിക്കുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അധികൃതര്‍ അറിയിച്ചു. ജോലി ഒഴിവിലേക്ക് ആരേയും ഇതുവരെ നിയമിച്ചിട്ടില്ലെന്നും ക്ഷമാപണ കുറിപ്പില്‍ കമ്പനി അറിയിച്ചു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions