സിനിമ

സിനിമ കിട്ടിയില്ലെങ്കിലും ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ല: വിന്‍സി അലോഷ്യസ്

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ്. ഈ ഒരു തീരുമാനത്തിന്റെ പേരില്‍ തനിക്കിനി സിനിമയൊന്നും കിട്ടിയില്ലെന്ന് വരുമെന്നും നടി പറഞ്ഞു. കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്താണ് വിന്‍സി സംസാരിച്ചത്.

'കെസിവൈഎം അങ്കമാലി മേജര്‍ അതിരൂപതയുടെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തിന് വേണ്ടിയാണ് ഞാന്‍ ഇന്ന് ഇവിടെ എത്തിയത്. ലഹരി വിരുദ്ധ ക്യാമ്പയിന്‍ കൂടിയാണ് അതിന്റെ മെയിന്‍ ഉദ്ദേശം. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു കാര്യം പറയാന്‍ പോകുകയാണ്. ചിലപ്പോള്‍ ഈയൊരു തീരുമാനം എടുക്കുന്നതിന്റെ പേരില്‍ മുന്നോട്ടു പോകുമ്പോള്‍ എനിക്ക് സിനിമയൊന്നും കിട്ടിയില്ലെന്ന് വരും.'

'എങ്കിലും ഞാന്‍ പറയുകയാണ്. ലഹരി ഉപയോഗിക്കുന്ന, അതായത് എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി ഞാന്‍ സിനിമ ചെയ്യില്ല' എന്നാണ് വിന്‍സി പറയുന്നത്.

സിനിമയിലെ ലഹരി ഉപയോഗം എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ യുവതി നടന്മാരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു.

യുവതിയുടെ മൊഴിയെ തുടര്‍ന്ന് നടന്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. കഴിഞ്ഞ മാസം പ്രമുഖ മേക്കപ്പ്മാന്‍ രഞ്ജിത്ത് ഗോപിനാഥ് അറസ്റ്റിലായിരുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions