ചരമം

കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ പൊതുദര്‍ശനം ഞായറാഴ്ച; സംസ്കാരം തിങ്കളാഴ്ച

കെറ്ററിംഗ്: വീട്ടില്‍ ഭാര്യയും മക്കളുമായി സംസാരിച്ചിരിക്കെ പൊടുന്നനെ കുഴഞ്ഞുവീണ് മരണത്തിനു കീഴടങ്ങിയ കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ സംസ്‌കാരം തിങ്കളാഴ്ച (14ന്) നടക്കും. 13ന് വൈകിട്ട് 5.30 മുതല്‍ എട്ടു മണി വരെ കെറ്ററിംഗിനെ സെന്റ് എഡ്വാര്‍ഡ്‌സ് ആര്‍സി ചര്‍ച്ചില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് 14ന് രാവിലെ ഒന്‍പതുമണിയ്ക്ക് ജപമാലയും 9.30ന് വിശുദ്ധ കുര്‍ബാനയും നടത്തി ഉച്ചയ്ക്ക് 12 മണിയോടെ കെറ്ററിംഗ് വാറെന്‍ ഹില്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. വേക്ക് സര്‍വ്വീസില്‍ മാത്രമായിരിക്കും ഷൈജുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാനും അനുശോചനം രേഖപ്പെടുത്തുവാനും വ്യക്തികള്‍ക്കും അസോസിയേഷനുകള്‍ക്കും ഇടവകകള്‍ക്കും സാധ്യമാകുകയെന്ന് കുടുംബം അറിയിച്ചു.

മാര്‍ച്ച് 23-ാം തീയതിയാണ് ഷൈജു ഫിലിപ്പ് മരണത്തിനു കീഴടങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ് വീട്ടില്‍ വച്ച് അപകടത്തിന്റെ രൂപത്തില്‍ എത്തിയ വിധിയെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ വ്യക്തിയായിരുന്നു ഷൈജു ഫിലിപ്പ്. എന്നാല്‍ 23ന് വൈകിട്ട് വീട്ടില്‍ മക്കളും ഭാര്യയുമായി സംസാരിച്ചിരിക്കവേ ഷൈജു പൊടുന്നനെ കുഴഞ്ഞു വീഴുക ആയിരുന്നു.

ഉടന്‍ സഹായവുമായി പാരാമെഡിക്സ് ഷൈജുവിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി കഴിഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ആന്‍ മരിയയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആന്‍സിലുമാണ് ഷൈജുവിന്റെയും ലിന്‍സിയുടെയും മക്കള്‍.

കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ക്നാനായ സമുദായ അംഗമായ ഷൈജുവിനും ഭാര്യ ലിന്‍സിക്കും ഒട്ടേറെ ബന്ധുമിത്രാദികള്‍ യുകെയില്‍ ഉള്ളതിനാല്‍ അപ്രതീക്ഷിതമായി എത്തിയ മരണ വാര്‍ത്ത എല്ലാവരെയും വേദനിപ്പിച്ചു. ഏറെക്കാലം കേംബ്രിഡ്ജില്‍ താമസിച്ചിരുന്ന ഷൈജുവിന്റെ മരണവാര്‍ത്ത കെറ്ററിംഗ് മലയാളികള്‍ക്കൊപ്പം കേംബ്രിഡ്ജിലെ പ്രിയപ്പെട്ടവര്‍ക്കും വേദനയാണ്.

സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം

St Edwards RC Church, Kettering, NN15 7QQ

സെമിത്തേരിയുടെ വിലാസം

Warren Hill, Kettering NN16 8XE

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions