നാട്ടുവാര്‍ത്തകള്‍

കോണ്‍ഗ്രസ് വിളിച്ചാല്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നു റോബര്‍ട്ട് വാദ്ര

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ ആവശ്യമെങ്കില്‍ രാഷ്ട്രീയ ലോകത്തേക്ക് ചുവട് വയ്ക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. പ്രിയങ്കയും രാഹുല്‍ ഗാന്ധിയുമാണ് രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് മനസിലാക്കി തന്നത്. അവരില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രിയങ്ക ആദ്യം പാര്‍ലമെന്റില്‍ വരണമെന്ന് ഞാന്‍ എപ്പോഴും പറയുമായിരുന്നു, ഇപ്പോള്‍ അത് സാധ്യമായി, ഇനി തന്റെ അവസരത്തിനായി പാര്‍ട്ടി ക്ഷണിക്കുകയാണെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും വദ്ര പറഞ്ഞു.

ഗാന്ധി കുടുംബത്തിലെ അംഗമായതു മാത്രമാണ് രാഷ്ട്രീയവുമായുള്ള ബന്ധം. പക്ഷേ, ഒരോ തിരഞ്ഞെടുപ്പ് വരുമ്പോഴും തന്റെ പേര് മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വലിച്ചിഴയ്ക്കും. പല പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ എന്റെ പേരാണ് ഉപയോഗിക്കുന്നത്.

അതേസമയം, ബെല്‍ജിയത്തില്‍ അറസ്റ്റിലായ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയുടെ അറസ്റ്റ് നേട്ടമാണെന്നും അദേഹം പറഞ്ഞു. അറസ്റ്റ് രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ നടത്തിയ സാമ്ബത്തിക തട്ടിപ്പ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി മോഷ്ടിച്ച പണം ഉടന്‍ തിരിച്ചുപിടിക്കേണ്ടത് പ്രധാനമാണെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും മത്സരിക്കാനുള്ള താല്‍പര്യം വാദ്ര പ്രകടിപ്പിച്ചിരുന്നു. താന്‍ അമേഠിയില്‍ മത്സരിക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യം ഉയരുന്നുണ്ടെന്ന് വാദ്ര അവകാശപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ വിശ്വസ്തനായ കിശോരിലാല്‍ ശര്‍മയെയാണ് അമേഠിയില്‍ സ്ഥാനാര്‍ഥിയാക്കിയത്. മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions