അസോസിയേഷന്‍

യുകെ ക്രിക്കറ്റ് ലീഗില്‍ പുതു ചരിത്രം എഴുതാന്‍ സമീക്ഷ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ലീഗ്

ഇംഗ്ലണ്ടിലെ മലയാളി സമൂഹത്തില്‍ പുതു ചരിത്രത്തിന് തുടക്കം കുറിച്ച് കൊണ്ട് ക്രിക്കറ്റ് ലീഗ് മത്സരംഗത്തേക്ക് സമീക്ഷ മാഞ്ചസ്റ്റര്‍ യൂണിറ്റ്. ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചേയ്‌സി ക്‌ളബ്കളും ക്രിക്കറ്റ് താരങ്ങളുടെ ലേലം വിളിയും അരങ്ങേറിയപ്പോള്‍ അത് മലയാളി ക്രിക്കറ്റ് പ്രേമികളില്‍ അത്ഭുതവും ആശ്ചര്യവും ഉളവാക്കി! യുകെ യിലെ മലയാളി സമൂഹത്തിനിടയില്‍ ആദ്യമായി മാഞ്ചസ്റ്ററിന്റെ മണ്ണില്‍ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ക്ക് മുന്നോടിയയുള്ള താരാലേലത്തിനു തുടക്കമായപ്പോള്‍ 8 ഫ്രാഞ്ചേയ്‌സികളാണ് ടീമുകള്‍ റാഞ്ചിയത്.

1. EALOOR ELITE CRICKETERS

2. ALTRINCHAM TUSKERS

3. KERALA GLADIATORS

4. PHOENIX STRIKERS

5. AADHIS SUPER KINGS

6. MALABAR MARVELS

7. SPEEDY SPINNERS

8. FAIRMART ROYALS

തുടങ്ങിയ ഫ്രാഞ്ചൈസി ടീമുകള്‍ ഏതാണ്ട് 90 ഓളം പ്ലയേഴ്സിനെ സ്വന്തമാക്കിയ Auction കണ്ട് നിന്നവരില്‍ അത്ഭുതവും അമ്പരപ്പും ഉളവാക്കി.

സമീക്ഷ നാഷണല്‍ സെക്രട്ടറി ജിജു സൈമന്റെ മേല്‍നോട്ടത്തില്‍ നടന്ന ക്രിക്കറ്റ് പ്ലയെര്‌സ് ന്റെ ലേലം സമീക്ഷ മാഞ്ചസ്റ്റര്‍ യൂണിറ്റ് വൈസ് പ്രെസിഡന്റ് വിനോദ് കുമാര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ജെറോണ്‍ ജിജുവും സീമ സൈമനും ലേലത്തിന് തുടക്കം കുറിച്ചു. മുന്നൂറും, അഞ്ഞുറും പൗണ്ടുകള്‍ കവച്ച് വെച്ച് ലേലത്തുക മുന്നേറുന്ന കാഴ്ച കാണികള്‍ക്ക്പുതുമ നല്കി.

സമീക്ഷ മാഞ്ചസ്റ്റര്‍ യൂണിറ്റ് ഭാരവാഹികള്‍ കോഡിനേറ്റ്ഴ്‌സ്ആയി വരുന്ന തീപാറും ലീഗ് മത്സരങ്ങള്‍ *മെയ് 4 ന്*. ഡിസ്ബറി പാര്‍സ്വുഡ് വുഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 3 പിച്ചുകളിലുമായി അരങ്ങേറും.

വിവിധ ഫ്രാഞ്ചേസി ടീമുകളുടെ ഉടമസ്ഥരും കോച്ചുമാരും മാനേജരും മാരും പങ്കെടുത്ത Auction പരിപാടിയുടെ വിജയത്തിനു ശേഷം പരിശീലന പരിപാടികള്‍ ആരംഭിച്ചിരിക്കുന്നു. മെയ് 4 ന് ക്രിക്കറ്റ് കായിക മാമാങ്കത്തിന്റെ അങ്കത്തട്ടിലെക്ക് ചൂഴ്ന്നിറങ്ങാനും സമ്മാനങ്ങള്‍ വാരിക്കൂട്ടാനും.

മലയാളി സമൂഹത്തിന് പുതുമയാര്‍ന്ന ഈ ലീഗ് മത്സരത്തിന് യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആവേശമാര്‍ന്നപിന്തുണയാണ് കിട്ടുന്നത്.

ടൂര്‍ണമെന്റ് വിജയികള്‍ക്ക് ലൈഫ് ലൈന്‍ പ്രൊട്ടക്റ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് കേരള കറി ഹൗസ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 പൗണ്ടും ട്രോഫിയും കൂടാതെ ടൂര്‍ണമെന്റിലെ മികച്ച താരം, മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍ എന്നിവര്‍ക്ക് ഏലൂര്‍ എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions