സിനിമ

ലഹരി ഉപയോ​ഗിച്ചു മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോ; പരാതിയുമായി വിന്‍സി അലോഷ്യസ്


കൊച്ചി: സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിന്‍സി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കി. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെയാണ് വിന്‍സിയുടെ പരാതി. ലഹരി ഉപയോ​ഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും 'സൂത്രവാക്യം' എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു സംഭവമെന്നും പരാതിയിലുണ്ട്.

ഫിലിം ചേമ്പറിനും, സിനിമയുടെ ഐസിസിക്കും പരാതി നല്‍കിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഷൈന്‍ നിഷേധിച്ചിരുന്നു. ഇതിനുപിന്നാലായാണിപ്പോള്‍ വിന്‍സി പരാതിയുമായി രം​ഗത്തെത്തിയത്. വിന്‍സിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് എക്സൈസും വിവരങ്ങള്‍ തേടും.


ദുരനുഭവം പങ്കു വെച്ചുള്ള പരാതിയാണ് അമ്മ അസോസിയേഷന് നല്‍കിയത്. ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. വിന്‍സി അലോഷ്യസിന്റെ പരാതി പരിഹരിക്കാല്‍ 'അമ്മ' മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിനു മോഹന്‍, അന്‍സിബ ഹസന്‍ , സരയു എന്നിവരാണ് കമ്മിറ്റിയില്‍. ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയില്‍ എന്തോ ഒരു വെള്ള പൊടി വായില്‍ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. നടന്‍ സിനിമാസെറ്റില്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സിനിമ പൂര്‍ത്തിയാക്കിയത് സഹപ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നെന്നും വിന്‍സി പറഞ്ഞു.

സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലായിരുന്നു നടി വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ നടന്റെ പേര് നടി ആദ്യം വെളിപ്പെടുത്തിയിരുന്നില്ല.

  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  • 'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലമാണെന്ന് ജോയ് മാത്യു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions