അസോസിയേഷന്‍

കലാഭവന്‍ ലണ്ടന്റെ 'ജിയാ ജലേ' ഡാന്‍സ് ഫെസ്റ്റും പുരസ്‌ക്കാര ദാനവും 'ചെമ്മീന്‍' നാടകവും വിസ്‌മയം തീര്‍ത്തു

ലോക നൃത്ത നാടക ദിനങ്ങളോട് അനുബന്ധിച്ചു കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ജിയാ ജലേ' ഡാന്‍സ് ഫെസ്റ്റും തകഴിയുടെ 'ചെമ്മീന്‍' എന്ന നോവലിന്റെ നാടക ആവിഷ്ക്കാരവും ഏപ്രില്‍ 12 ശനിയാഴ്ച്ച ലണ്ടനില്‍ നടന്നു.

ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പയ്ന്‍ അക്കാദമി ഹാളില്‍ ആണ് പരിപാടി അരങ്ങേറിയത്, യുക്‌മ നാഷണല്‍ പ്രസിഡണ്ട് അഡ്വ:എബി സെബാസ്റ്റ്യന്‍ ഉത്‌ഘാടനം നിര്‍വ്വഹിച്ച സമ്മേളനത്തില്‍ കേംബ്രിഡ്‌ജ്‌ മേയര്‍ അഡ്വ: ബൈജു തിട്ടാല മുഖ്യാതിഥി ആയിരുന്നു. ബേസിങ്‌ സ്റ്റോക്ക് സിറ്റി കൗണ്‍സിലര്‍ സജീഷ് ടോം, ബ്രിസ്റ്റോള്‍ കൗണ്‍സിലര്‍ ടോം ആദിത്യ തുടങ്ങിയവര്‍ സന്ദേശങ്ങള്‍ നല്‍കി. ബിനോയി & മഞ്ജു (ഐഡിയലിസ്റ്റിക് മോര്‍ട്ടഗേജ് ) ഷാന്‍ (ഷാന്‍ പ്രോപ്പര്‍ട്ടീസ്), ജേക്കബ് വര്‍ഗീസ്, എബ്രഹാം ലൂക്കോസ്, ടോണി ചെറിയാന്‍, ജോസ് ടി ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു. കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജയ്‌സണ്‍ ജോര്‍ജ്, ഷീന ജയ്‌സണ്‍, റാണി ജേക്കബ്,ഡെയ്‌സി ജോസഫ്, റോസീന പരിപാടികള്‍ക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഉച്ചകഴിഞ്ഞു നടന്ന വാശിയേറിയ സിനിമാറ്റിക് ഡാന്‍സ് മത്സരത്തില്‍ സര്‍ഗം ഡാന്‍സ് കോവെന്ററി ഒന്നാം സ്ഥാനവും (500 പൗണ്ടും ട്രോഫിയും സര്‍ട്ടിഫിക്കറ്റും) നാച്ചോ സ്വാഗ് രണ്ടാം സ്ഥാനവും (300 പൗണ്ടും ട്രോഫിയും സര്‍ട്ടിഫിക്കറ്റും) ഡൈനാമിക് ഡ്യുയോ മൂന്നാം സ്ഥാനവും (200 പൗണ്ടും ട്രോഫിയും സര്‍ട്ടിഫിക്കറ്റും) നേടി.
പ്രമുഖ നര്‍ത്തകരും കോറിയോഗ്രാഫറുമായ തബു, യെദു കൃഷ്‌ണ തുടങ്ങിയവര്‍ വിധികര്‍ത്താക്കളും, ഡാന്‍സ് ഫെസ്റ്റ് കോര്‍ഡിനേറ്റേഴ്‌സും ആയിരുന്നു.

ഉല്‍ഘാടന സമ്മേളനത്തിന് ശേഷം നടന്ന പുരസ്‌ക്കാര ദാന ചടങ്ങില്‍ യുകെയിലെ മലയാളി സമൂഹത്തില്‍ കലാസാഹിത്യ സാംസ്ക്കാരിക രംഗങ്ങളില്‍ സമഗ്ര സംഭാവന നല്‍കിയവരെ ആദരിച്ചു.
യുകെ മലയാളികള്‍ നാമ നിര്‍ദ്ദേശം ചെയ്തവരില്‍ നിന്നും കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറിയും, കേരളാ സംഗീത നാടക അക്കാദമി മെമ്പറുമായ കെ എസ് പ്രസാദും കൊച്ചിന്‍ കലാഭവന്‍ ഡയറക്ടറും പ്രശസ്‌ത സംഗീത സംവിധായകനുമായ ഇഗ്നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) അംഗങ്ങങ്ങളായ ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിച്ചത്

പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായവര്‍
രാജേഷ് രാമന്‍ (സംഗീതം, സാംസ്ക്കാരികം)
മനോജ് ശിവ (നാടകം, സംഗീതം,സാംസ്ക്കാരികം)
കാനേഷ്യസ് അത്തിപ്പൊഴിയില്‍ (സിനിമ,സാംസ്ക്കാരികം)
അജിത് പാലിയത്ത് (മലയാള ഭാഷ,സാംസ്ക്കാരികം)
മണമ്പൂര്‍ സുരേഷ് (സാഹിത്യം സാംസ്ക്കാരികം, സിനിമ)
ബാലകൃഷ്ണന്‍ ബാലഗോപാല്‍ (മാധ്യമം, സാംസ്ക്കാരികം)
ബാള്‍ഡ്വിന്‍ സൈമണ്‍ (നാടകം)
നൈസ് സേവ്യര്‍ (കലാഭവന്‍ നൈസ്) (നൃത്തം)
ജോമോന്‍ മാമ്മൂട്ടില്‍ (കലാ-സാംസ്ക്കാരികം)
മുരളി മുകുന്ദന്‍ (മലയാള ഭാഷ -സാഹിത്യം, സാംസ്ക്കാരികം)
രശ്‌മി പ്രകാശ് (മലയാള ഭാഷ -സാംസ്ക്കാരികം)
ദീപ നായര്‍ (നൃത്തം, സാംസ്ക്കാരികം)
മീര മഹേഷ് ( നൃത്തം)
തുടങ്ങിയവരാണ് പുരസ്‌ക്കാര ജേതാക്കള്‍, കൂടാതെ ശാരിക അമ്പിളി, മനോജ് മാത്രാടന്‍ തുടങ്ങിയവര്‍ പ്രത്യേക അവാര്‍ഡിനും അര്‍ഹരായി .

ഗുരുപ്രഭ ലണ്ടന്‍ അവതരിപ്പിച്ച വിഷു ദിന നൃത്തത്തില്‍ റാണി രഘുലാല്‍, സൗമ്യ ഷൈജു, സീന അജീഷ്, അഥീന ആന്‍ഡ്രൂസ്, ഗ്രീഷ്‌മ അഖിലന്‍ തുടങ്ങിയവര്‍ അണിനിരന്നു. അല്‍ഫോന്‍സാ കുര്യനും ജെന്നിസ്‌ കുര്യനും ചേര്‍ന്നവതരിപ്പിച്ച വിസ്‌പേര്‍സ് ഓഫ് ലവ് എന്ന നൃത്ത രൂപം അതി മനോഹരമായിരുന്നു, സൂമ്പ ഇന്‍സ്ട്രറ്ററും ഡാന്‍സറുമായ ആര്‍ച്ച അജിത് നേതൃത്വം നല്‍കിയ സൂമ്പ ഡെമോ കാണികളില്‍ ആവേശമുണര്‍ത്തി, മുഹമ്മദ് അഷ്‌റഫ് (ആബ്രോ) നേതൃത്വം നല്‍കിയ വണ്‍ മാന്‍ ഷോയും പരിപാടികള്‍ക്ക് മിഴിവേകി. ജെസ്‌ന ഈവന്റ് ഹോസ്റ്റ് ആയിരുന്നു

തുടര്‍ന്ന് കലാഭവന്‍ ലണ്ടന്റെ കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്ത സംഗീത നാടകം 'ചെമ്മീന്‍' കാണികള്‍ക്ക് ദൃശ്യ വിസ്‌മയമായി. സിനിമയിലെ ചെമ്മീന്‍ നാടക വേദിയിലേക്ക് പകര്‍ന്നു മാറുകയായിരുന്നു. അങ്ങനെ പരീക്കുട്ടിയും കറുത്തമ്മയും ലണ്ടന്‍ വേദിയില്‍ നിറഞ്ഞു നിന്നു. ചെമ്മീന്‍ സിനിമയുടെ ഗ്രുഹാതുരത്വത്തോടു കൂടി എത്തിയ നാടകാസ്വാദകരെ തെല്ലൊന്നുമല്ല ഈ പരിണാമം ആസ്വദിപ്പിച്ചത്.

ജയ്സന്‍ ജോര്‍ജും ജിത അരുണും പ്രേമവും, പ്രേമ നൈരാശ്യവും മോഹവും, മോഹഭംഗങ്ങളും ആ അനശ്വര പ്രേമകഥയുടെ തീവ്രതയോടെ അവതരിപ്പിച്ചു. ചെമ്പന്‍ കുഞ്ഞും ചക്കി മരക്കാത്തിയും ബോള്‍ഡ്വിന്‍ സൈമന്റെയും, വിമല പരേരയുടെയും കൈകളില്‍ സുരക്ഷിതമായിരുന്നു. പളനിയായി ജെയിന്‍ K ജോണും അച്ചന്‍കുഞ്ഞായി കീര്‍ത്തി സോമരാജനും, നല്ലപെണ്ണായി യാമിന്‍ മിഥുനും തുറ അച്ചനായി മുരളീധരന്‍ വിദ്യാധരനും തിളങ്ങി. ശ്രേയ മേനോന്റെ പഞ്ചമിയും കാണികളുടെ മനസ്സില്‍ ഇടം പിടിച്ചു. വത്സലന്‍ , ജതിന്‍ തോമസ്, സുനിത്ത്, ഹരീഷ്, വിമല്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നൃത്ത രംഗത്ത് സൗമ്യ ഷൈജു, റാണി രഘുലാല്‍, അമ്മു സാമുവേല്‍, ധന്യ കെവിന്‍, ജെയ്‌സി ജെയ്‌മോന്‍, പൂജ തമ്പി തുടങ്ങിയര്‍ വേഷമിട്ടു. സൗമ്യ ഷൈജു നൃത്തം കൊറിയോഗ്രാഫി ചെയ്തു. വത്സലനും സുഭാഷ് പിള്ളയും രാജേഷ് കരുണാകരനും സാങ്കേതിക സഹായം നല്‍കി.

സിനിമയില്‍ നിന്നും നാടകത്തിലേക്ക് വന്നതായിരുന്നു ലണ്ടനില്‍ അവതരിപ്പിച്ച ചെമ്മീന്‍, ചെമ്മീന്‍ സിനിമ കണ്ടാസ്വദിച്ച ഒരാള്‍ക്കു ഈ നാടകം കൊണ്ട് പോകുന്ന ഒഴുക്കില്‍ നിന്നും മാറി നില്‍ക്കാനാവില്ല. കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ സാരഥി കൂടിയായ ജയ്‌സണ്‍ ജോര്‍ജാണ് ചെമ്മീന്‍ സംവിധാനം ചെയ്തവതരിപ്പിച്ചത്.

നവരുചിയുടെ നാടന്‍ ഭക്ഷണം പരിപാടികള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കിതീര്‍ത്തു.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions