നാട്ടുവാര്‍ത്തകള്‍

ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ സ്വന്തം നാട്ടിലെ പള്ളിയില്‍ സംസ്കരിക്കും

കോട്ടയം: മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജിസ്‌മോള്‍, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ജിസ്‌മോളുടെ സ്വന്തം നാടായ പാലായില്‍ ആണ് മൂവരുടെയും സംസ്‌കാരം നടക്കുക. പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലില്‍ ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍ വൈകിട്ട് മൂന്നരയോട് കൂടിയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. രാവിലെ 9 മണിയോട് കൂടി ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ഭര്‍ത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂര്‍ദ് മാതാ പള്ളി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. എന്നാല്‍ ജിമ്മിയുടെ വീട്ടില്‍ ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കൊണ്ടുപോകില്ല.

ഭര്‍തൃവീട്ടില്‍ നേരിട്ട മാനസിക പീഡനത്തെത്തുടര്‍ന്നാണ് ജിസ്‌മോളും മക്കളും ജീവനൊടുക്കിയതെന്നാണ് ജിസ്‌മോളുടെ കുടുംബം ആരോപിക്കുന്നത്. ജിസ്‌മോളുടെയും പെണ്‍മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജിമ്മിയുടെ ഇടവക പള്ളിയില്‍ സംസ്‌കാരം നടത്തേണ്ടെന്ന് ജിസ്‌മോളുടെ കുടുംബം തീരുമാനിച്ചിരുന്നു. എന്നാല്‍ ക്‌നാനായ സഭ നിയമ പ്രകാരം ഭര്‍ത്താവിന്റെ ഇടവകയില്‍ തന്നെ സംസ്‌കാരം നടത്തണമെന്നാണ്. തുടര്‍ന്ന് സഭാ തലത്തില്‍ രണ്ട് ദിവസം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ജിസ്‌മോളുടെ സ്വന്തം നാട്ടില്‍ തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനമായത്.

ജിസ്‌മോളുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions