ബിസിനസ്‌

പ്രതികൂല സാഹചര്യത്തിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് 3 തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന് ഐഎംഎഫ്

യുകെയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതായിരുന്നു പുതിയ ബജറ്റ് പ്രഖ്യാപനം. ഇതുമൂലം വലിയ സമ്മര്‍ദ്ദങ്ങളാണ് സംരഭകര്‍ക്ക് സൃഷ്ടിക്കുന്നത്. ജീവിത ചെലവ് ഉയരുന്ന അവസ്ഥയാണ്. ഇതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാത്തതിലും വ്യാപകമായ അമര്‍ഷം ഉയരുന്നു. മോര്‍ട്ട്‌ഗേജ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പലരും. ഇപ്പോഴിതാ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ന്റെ പ്രവചനപ്രകാരം ഈ വര്‍ഷം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കുമെന്നാണ്. പണപ്പെരുപ്പം ഉയര്‍ന്നാലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മൂന്നു തവണയെങ്കിലും കുറയ്ക്കുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്.

വെള്ളത്തിനും ഊര്‍ജ്ജനിരക്കും വര്‍ദ്ധിക്കുമ്പോള്‍ പണപ്പെരുപ്പം താഴാന്‍ സാധ്യതയില്ല. 3.1 ശതമാനമാകും ബ്രിട്ടനിലെ പണപ്പെരുപ്പമെന്നാണ് പ്രവചനം. യുഎസിന്റെ വ്യാപാര താരിഫുകളും യുകെയെ ബാധിക്കുന്നുണ്ട്. എന്നാല്‍ വലിയ തിരിച്ചടിയാകില്ലെന്നാണ് റിപ്പോര്‍ട്ട് സൂചന നല്‍കുന്നത്.

ഏതായാലും പലിശനിരക്ക് കുറഞ്ഞാല്‍ അത് വലിയൊരു ശതമാനം ജനങ്ങള്‍ക്കും ആശ്വാസമാകും. ഇത്തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രവചനങ്ങളും അഭ്യൂഹങ്ങളും ഉണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല. പലിശ നിരക്ക് കുറയുന്നത് മോര്‍ട്ട്ഗേജുകാര്‍ക്ക് ആശ്വാസമാകും.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions