വിദേശം

മാര്‍പാപ്പയുടെ ശവമഞ്ചത്തിന് അരികില്‍ പഴയകാല സുഹൃത്തിനായി പ്രാര്‍ത്ഥിച്ച് കന്യാസ്ത്രീ

പോപ്പ് ഫ്രാന്‍സിസിന്റെ പൊതുദര്‍ശനത്തില്‍ കണ്ണ് നനയിക്കുന്ന കാഴ്ചകള്‍. നാല് ദശകത്തോളം മാര്‍പാപ്പയുമായി സൗഹൃദം കാത്തുസൂക്ഷിച്ച വൃദ്ധയായ കന്യാസ്ത്രീയുടെ സാന്നിധ്യമായിരുന്നു അത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പ്രായമായ ഒരു കന്യാസ്ത്രീക്കാണ് ഈ സൗഹൃദത്തിന്റെ ഓര്‍മ്മയില്‍ മുഴുകാനായി പ്രോട്ടോക്കോള്‍ പോലും ലംഘിക്കാന്‍ അനുമതി ലഭിച്ചത്.

ഫ്രഞ്ച് -അര്‍ജന്റീനിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ ജെനെവിവ് ജിയാനിന്‍ഗ്രോസാണ് കാലം ചെയ്ത പോപ്പിന്റെ ശവമഞ്ചത്തിന് അരികിലായി നിന്ന് പ്രാര്‍ത്ഥിച്ചത്. കര്‍ദിനാള്‍, ബിഷപ്പ്, മറ്റ് പുരോഹിതര്‍ എന്നിവര്‍ക്ക് മാത്രം പ്രവേശനമുള്ള മേഖലയിലാണ് 81-കാരിക്ക് നില്‍ക്കാനും, അടുത്ത സൗഹൃദം പങ്കുവെച്ചതിന്റെ സ്മരണയില്‍ ദുഃഖം പ്രകടിപ്പിക്കാനും അവസരം നല്‍കിയത്.

ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ ശവമഞ്ചത്തിന് അരികിലെത്തിയ സിസ്റ്റര്‍ ജിയാനിന്‍ഗ്രോസിനെ, അവിടെ നിന്നും മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. മോശം കുട്ടിയെന്ന അര്‍ത്ഥത്തില്‍ 'എല്‍'എന്‍ഫെന്റ് ടെറിബിള്‍' എന്നായിരുന്നു പോപ്പ് ഫ്രാന്‍സിസ് ഈ കന്യാസ്ത്രീയെ സ്‌നേഹത്തോടെ അഭിസംബോധന ചെയ്തിരുന്നത്. തുറന്നുവെച്ച ശവമഞ്ചത്തിന് അരികില്‍ അവര്‍ നിശബ്ദമായി നില്‍ക്കുന്നത് ചുറ്റും കൂടിയവരുടെയും ഹൃദയത്തില്‍ വിങ്ങലായി.

കുറച്ച് സമയത്തിന് ശേഷം പൊട്ടിക്കരഞ്ഞതോടെ സിസ്റ്റര്‍ കൈകള്‍ കൊണ്ട് മുഖം പൊതിഞ്ഞുപിടിച്ചു. കൈയിലുണ്ടായിരുന്ന വൈപ്പ് ഉപയോഗിച്ച് കണ്ണുതുടച്ച ശേഷം ഇവര്‍ അവിടെ പ്രാര്‍ത്ഥനാപൂര്‍വ്വം തുടര്‍ന്നു. പോപ്പിന്റെ ഏറ്റവും അടുത്ത സുഹൃത്തിന് അന്തിമയാത്ര ചൊല്ലാന്‍ അവസരം നല്‍കാനായി ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പ്രോട്ടോക്കോള്‍ നോക്കിയില്ല.

  • ലിയോ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
  • ഇസ്രയേലിലേക്കുള്ള മുഴുവന്‍ വിമാനവും ഫ്ലൈ ദുബായ് നിര്‍ത്തിവച്ചു
  • ഫ്ലൈ ദുബായില്‍ നടന്നത് 9/11 മോഡല്‍ ആക്രമണ പദ്ധതി! ഇന്ത്യന്‍ പൈലറ്റും യാത്രക്കാരും രക്ഷകരായി
  • ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍നിന്ന് ഹൈജാക്ക് സന്ദേശം,സൗദിയിലിറക്കി
  • നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  • അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
  • ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions