നാട്ടുവാര്‍ത്തകള്‍

ചൈന സമ്മാനിച്ച പാക് വ്യോമസേനയുടെ ജെ എഫ് 17 തകര്‍ത്ത് ഇന്ത്യന്‍ മിസൈല്‍

ഇന്ത്യയെ ആക്രമിക്കാനായി ലക്ഷ്യമിട്ട് എത്തിയ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ജെഎഫ്-17 യുദ്ധവിമാനത്തെ ഇന്ത്യന്‍ മിസൈല്‍ തകര്‍ത്തു. ചൈനീസ്‌ സമ്മാനവുമായി ജമ്മുകാഷ്മീരിലെ അഖ്‌നൂര്‍ മേഖലയിലെയ്‌ക്കെത്തിയെ ജെഎഫ്-17 വിമാനം ആകാശ് മിസൈല്‍ ഉപയോഗിച്ചാണ് ഇന്ത്യ തകര്‍ത്തത്. അഖ്‌നൂര്‍ മേഖലയിലെ സുങ്കലിനടുത്തുള്ള രാജാ ചാക് ഗ്രാമത്തിലാണ് ജെഎഫ്-17 തകര്‍ന്നുവീണതെന്ന് പറയുന്നു.

ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ചെടുത്ത മിസൈലാണ് ആകാശ്. 15,500 ആകാശ് മിസൈലുകള്‍ ഇന്ത്യയില്‍ സജ്ജമാണ്. 45 കിലോമീറ്റര്‍ റേഞ്ചില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആകാശ് മിസൈല്‍ രാജ്യത്തിന്റെ അഭിമാനമാണ്.

പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനായി ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളാണ്. ഒമ്പതിടങ്ങളില്‍ നടത്തിയ ആക്രമണത്തിനായി സ്‌കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളുമാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത്. കരസേനക്കും വ്യോമസേനക്കുമൊപ്പം നാവിക സേനയും ഓപ്പറേഷന്റെ ഭാഗമായി.

റഫാല്‍ യുദ്ധ വിമാനങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ സൈന്യം സ്‌കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളും പാകിസ്ഥാന്റെ ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ടതെന്നാണ് വിവരം. റഫാല്‍ യുദ്ധ വിമാനങ്ങളില്‍ നിന്ന് തൊടുത്ത ക്രൂയ്‌സ് മിസൈലുകള്‍ ലക്ഷ്യംതെറ്റാതെ പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളില്‍ പതിച്ചുവെന്നാണ് സൈന്യം അറിയിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരിലെ ആദ്യഘട്ടമാണിതെന്നാണ് സേനാ വൃത്തങ്ങള്‍ അറിയിക്കുന്നത്. പാകിസ്ഥാന്‍ കൂടുതല്‍ പ്രത്യാക്രമണത്തിനു മുതിര്‍ന്നാല്‍ തിരിച്ചടി കടുപ്പിക്കാനാണ് ഇന്ത്യ തയാറായി ഇരിക്കുന്നത്.

  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions