ചരമം

മലയാളി ദമ്പതികളുടെ കുഞ്ഞിന് വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണു ദാരുണാന്ത്യം

അയര്‍ലന്‍ഡിലെ മലയാളി ദമ്പതികളുടെ രണ്ടു വയസുള്ള മകന്‍ പുതിയ വീടിന്റെ മുറ്റത്തെ സ്വിമ്മിംഗ് പൂളില്‍ വീണു മരിച്ചത് മലയാളി സമൂഹത്തിനു തീരാവേദനയായി . പത്തനംതിട്ട കൊടുമണ്‍ ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും ഇളയ മകന്‍ ജോര്‍ജ് സ്‌കറിയാ (രണ്ടു വയസ്) ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലെത്തിയതായിരുന്നു ജോര്‍ജ്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് പത്തുമണിയോടെയാണ് വീടിനോട് ചേര്‍ന്നുള്ള സ്വിമ്മിങ് പൂളിലേക്ക് വീണത്. ഉടന്‍ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏപ്രില്‍ 21നാണ് ജോര്‍ജും മാതാപിതാക്കളും സഹോദരങ്ങളും അയര്‍ലന്‍ഡില്‍ നിന്ന് നാട്ടിലെത്തിയത്. പുതിയ വീടിന്റെ പാലുകാച്ചും ജോര്‍ജ്ജിന്റെ മാമോദീസയും എല്ലാം ഇത്തവണത്തെ യാത്രയിലുണ്ടായിരുന്നു. ഗൃഹപ്രവേശനച്ചടങ്ങും ഈ മാസം ആറിന് മാമോദീസയും കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു കുടുംബം. തുടര്‍ന്ന് ഈമാസം 19ന് തിരികെ അയര്‍ലന്‍ഡിലേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് ദുരന്തം എത്തിയത്.

സംസ്‌കാരം ഇന്ന് ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടന്നു. സഹോദരങ്ങള്‍: ജോണ്‍ സ്‌കറിയ, ഡേവിഡ് സ്‌കറിയ.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions