നാട്ടുവാര്‍ത്തകള്‍

തൃശൂരില്‍ യുവ പള്ളി വികാരി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

തൃശൂര്‍: എരുമപ്പെട്ടി പതിയാരം സെന്റ് ജ‍േ‍ാസഫ്സ് പള്ളി വികാരിയെ പള്ളിയേ‍ാടു ചേര്‍ന്നുള്ള വൈദിക മന്ദിരത്തിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ഫാ. ലിയേ‍‍ാ പുത്തൂരിനെയാണ് (34) ഇന്നലെ ഉച്ചയേ‍ാടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുത്തൂര്‍ വീട്ടില്‍ ഡേവിസിന്റെയും ലിസിയുടെയും മകനാണ്.


കഴിഞ്ഞ ഒക്ടേ‍ാബര്‍ 22നാണ് ഫാ. ലിയേ‍ാ പതിയാരം പള്ളിയില്‍ വികാരിയായി ചുമതലയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പള്ളിമണിയടിക്കുന്നതിനായി എത്തിയ ദേവാലയ ശുശ്രൂഷി ഫാ. ലിയോയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അദ്ദേഹത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

6 വര്‍ഷം മുന്‍പാണ് ഫാ. ലിയേ‍ാ പൂത്തൂര്‍ വൈദിക പട്ടം സ്വീകരിച്ചത്. പതിയാരം പള്ളിയിലാണ് ആദ്യമായി വികാരിയായി എത്തുന്നത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കേ‍ാളജ് ആശുപത്രി മേ‍ാര്‍ച്ചറിയില്‍. സംസ്കാരം ഇന്ന്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions