നാട്ടുവാര്‍ത്തകള്‍

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; 21 ന് ചുമതലയേല്‍ക്കും

മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാറിന് നിയമനം. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കെ കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ ആയിരുന്നു എ പ്രദീപ് കുമാർ.

നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് എ പ്രദീപ് കുമാര്‍. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മുഖ്യമന്ത്രി നല്‍കി കഴിഞ്ഞു. അതേസമയം വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നുവെന്ന് പ്രദീപ് കുമാര്‍ പ്രതികരിച്ചു. 21 ന് ചുമതല ഏല്‍ക്കുമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

സാധ്യതയ്ക്ക് അനുസരിച്ച് മികച്ച രീതിയില്‍ ചുമതല നിര്‍വഹിക്കാനുള്ള ശ്രമം നടത്തുമെന്നും പ്രദീപ് കുമാര്‍ വ്യക്തമാക്കി. പാര്‍ട്ടി വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സ്ഥാന ലബ്ദി അല്ല, ചുമതലയാണ്. ഭരണത്തുടര്‍ച്ച എല്ലാവരും അംഗികരിക്കുന്ന കാര്യമാണെന്നും ഏല്‍പ്പിച്ച ചുമതല നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്നും പ്രദീപ് കുമാര്‍ വ്യക്തമാക്കി.

മുമ്പ് വിഭാഗീയത കത്തി നിന്ന സമയത്തു വി എസ് പക്ഷത്തു ഉറച്ചു നിന്നിരുന്ന ആളായിരുന്നു പ്രദീപ് കുമാര്‍.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions