ചരമം

സൗത്താംപ്ടണിലെ ഷിന്റോയുടെ സംസ്‌കാരം 21ന്; അന്ത്യയാത്ര ചൊല്ലാനൊരുങ്ങി മലയാളി സമൂഹം

സൗത്താംപ്ടണില്‍ അകാലത്തില്‍ മരണത്തിനു കീഴടങ്ങിയ 42 വയസുകാരന്‍ ഷിന്റോ(42)യ്ക്ക് വിട പറയാനൊരുങ്ങി യുകെ മലയാളി സമൂഹം. മെയ് 21 ബുധനാഴ്ച്ചയാണ് ഷിന്റോയുടെ ശവസംസ്‌കാര ശ്രുശ്രൂഷകള്‍ തീരുമാനിച്ചിരിക്കുന്നത്. സൗത്താംപ്ടണിലെ സെന്റ് വിന്‍സന്റ് ഡി പോള്‍ പള്ളിയില്‍ നടക്കുന്ന ശ്രുശ്രൂഷകള്‍ക്ക് ശേഷമായിരിക്കും സംസ്‌കാരം നടക്കുക. ഉച്ചക്ക് 12 മണിമുതല്‍ യുകെ മലയാളികള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 12.30 മുതല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 2.30ന് ഹോളിബ്രൂക്ക് സെമിത്തേരിയില്‍ ശവസംസ്‌കാരവും നടക്കും.

ഇക്കഴിഞ്ഞ പെസഹാ ദിവസം ഷിന്റോ ഐല്‍ ഓഫ് വൈറ്റില്‍ ജോലി ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം മൂലം മരണപ്പെടുകയായിരുന്നു. ജോലി ചെയ്തു കൊണ്ടിരുന്നതിനടുത്ത് താമസിക്കുന്ന ഹോട്ടലില്‍ വെച്ചാണ് ഷിന്റോയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഉളിക്കല്‍ പുറവയല്‍ സ്വദേശിയായ ഷിന്റോ മൂന്നുവര്‍ഷം മുമ്പു മാത്രമാണ് യുകെയിലെത്തിയത്.

ഷിന്റോയ്ക്ക് ഭാര്യ റിയയും 13 ഉംപത്തും വയസുള്ള രണ്ട് പെണ്‍മക്കളും ഉണ്ട്. കെയറര്‍ ആയി ഏജന്‍സി ജോലികള്‍ ചെയ്തുകൊണ്ടിരുന്ന ഷിന്റോയ്ക്ക് കഴിഞ്ഞ ജനുവരി മുതലാണ് ഐല്‍ ഓഫ് വൈറ്റില്‍ സ്ഥിരമായുള്ള ജോലി ലഭിച്ചത്.

ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം

St.Vincent De Paul church, Aldermoor Close, Southampton, SO16 5ST

സെമിത്തേരിയുടെ വിലാസം

Hollybrook Cemetery, Tremona Road, Southampton, SO16 6HW

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions