അസോസിയേഷന്‍

'റിഥം - 25' നൃത്ത സംഗീത നിശ മെയ് 31 ന് ലിവര്‍പൂളില്‍


യുകെയിലെ കലാസാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ലിവര്‍പൂളില്‍ റിഥം - 25 എന്ന പേരില്‍ നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നു. മെയ് 31 ശനിയാഴ്ചയാണ് പരിപാടി അരങ്ങേറുന്നത്.

യുകെയിലെ സംഗീത വേദികളിലെ നിറസാന്നിദ്ധ്യങ്ങളും റിഥം യുകെ ഷോ ("Rhythm UK Shows") സാരഥികളുമായ
രഞ്ജിത്ത് ഗണേഷ് (ലിവര്‍പൂള്‍), റോയ് മാത്യു (മാഞ്ചസ്റ്റര്‍), ഷിബു പോള്‍(മാഞ്ചസ്റ്റര്‍), ജിനിഷ് സുകുമാരന്‍ (മാഞ്ചസ്റ്റര്‍)എന്നിവരാണ് ഈ കലാസന്ധ്യയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്

യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന കലാകാരികളും കലാകാരന്മാരും ഒപ്പം അയര്‍ലന്‍ഡില്‍ നിന്നും എത്തുന്ന കലാപ്രതിഭകളും ലിവര്‍പൂളിലെ കാര്‍ഡിനന്‍ ഹെന്നന്‍ സ്കൂളിലെ വമ്പന്‍ സ്റ്റേജില്‍ തങ്ങളുടെ കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കും.

മലയാളത്തിലും ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്ര താരം ഡിസ്നി ജെയിംസ് മുഖ്യാതിഥിയായെത്തുന്ന വേദിയില്‍ യുക്മ ട്രഷറര്‍ ഷീജോ വര്‍ഗീസ്, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അലക്സ് വര്‍ഗീസ് തുടങ്ങി കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അതിഥികളായെത്തും. മെയ് 31 ന് നടക്കുന്ന കലാമാമാങ്കത്തിലേക്ക് എല്ലാ കലാപ്രേമികളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions