സിനിമ

'ഇത് ഞാന്‍ എനിക്ക് വേണ്ടി ചെയ്യുന്നതാണ്'- നാല് വര്‍ഷത്തിന് ശേഷം സ്ലീവ്‌ലെസ്സ് ധരിച്ചു മേഘ്‌ന രാജ്

വിനയന്റെ 'യക്ഷിയും ഞാനും' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ കന്നട നടിയാണ് മേഘ്ന രാജ് . പിന്നീട് മലയാളത്തില്‍ ഏതാനും സിനിമകളുടെ ഭാഗമായി. ചിരജ്ജീവി സര്‍ജയെ വിവാഹം ചെയ്ത് മേഘ്ന നാല് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ചിരജ്ജീവി സര്‍ജ ഹൃദയാഘാതം വന്ന് മരണപ്പെട്ടു. അവിടെ നിന്നുള്ള മേഘ്നയുടെ അതിജീവനം മകന് വേണ്ടിയായിരുന്നു.

പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ മേഘ്ന, മകന് അച്ഛനെ നഷ്ടപ്പെട്ടു ഇനി തന്റെ കരച്ചില്‍ ജീവിതം കൂടെ അവനെ ബാധിക്കരുത് എന്നതിനാല്‍ കുറച്ചധികം ബോള്‍ഡ് ആയി. ടെലിവിഷന്‍ ഷോകളിലൂടെ തിരിച്ചെത്തിയ താരം ഇപ്പോള്‍ ബിഗ് സ്ക്രീനിലും സജീവമാണ്. എന്നാല്‍ ഈ നാല് വര്‍ഷത്തിനിടയില്‍ മേഘ്നയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. പ്രസവാനന്തരം വണ്ണം വച്ചു, അത് കുറച്ചെടുക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല നടി.

ശരീരത്തിന്റെ മാറ്റം കാരണം ഇഷ്ടപ്പെട്ട വേഷങ്ങള്‍ പലതും മേഘ്ന മാറ്റിവച്ചിരുന്നു. അതിലൊന്നായിരുന്നു സ്ലീവ്ലെസ്സ് ഔട്ട്ഫിറ്റുകള്‍. നാല് വര്‍ഷത്തിന് ശേഷം ഒരു സ്ലീവ്ലെസ്സ് ഡ്രസ്സ് ധരിച്ച സന്തോഷത്തിലാണ് നടി ഇപ്പോള്‍. ഇത് ഞാന്‍ എനിക്ക് വേണ്ടി ചെയ്യുന്നതാണ് എന്ന് പറഞ്ഞ് മേഘ്ന പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു.

'നാലുവര്‍ഷത്തിലധികമെടുത്തു വീണ്ടും സ്ലീവ്‌ലെസ്സ് ധരിക്കാന്‍! അനുഷ രവി നിര്‍ബന്ധിച്ച്, അതിമനോഹരമായ വസ്ത്രങ്ങളുള്ള ഒരു ഭാഗത്തേക്ക് എന്നെ വലിച്ചിഴച്ച്, "ഇതൊന്ന് വാങ്ങിക്കൂ, സൈസ് പ്രശ്നമല്ല, നിങ്ങളെപ്പോഴും ഇതില്‍ സുന്ദരിയായിരിക്കും" എന്ന് പറഞ്ഞില്ലായിരുന്നെങ്കില്‍ ഇത് നടക്കുമായിരുന്നോ എന്ന് സംശയമാണ്. ഈ ഒരെണ്ണത്തിന് നന്ദി യെന്‍സ്!

മാതൃത്വത്തെ നമ്മള്‍ തുറന്ന മനസ്സോടെ സ്വീകരിക്കുന്നു. എന്നാല്‍ അതിന്റെ കൂടെ വരുന്ന ശാരീരിക മാറ്റങ്ങളെ (അതെ, നടിമാരും തടി വെക്കും കേട്ടോ) നമ്മള്‍ സ്വീകരിക്കാന്‍ തുടങ്ങുമ്പോഴേക്കും, 'സമൂഹം' ഒരു ലേബല്‍ ഒട്ടിച്ച് നമ്മളെ താഴേക്ക് വലിക്കുന്നു. ഗര്‍ഭധാരണത്തിന് ശേഷമുള്ള ഒരു 'perfect' ശരീരത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കുന്നു. ആ വ്യക്തി എന്തെല്ലാം സഹിച്ചു എന്ന് അവര്‍ ഒട്ടും പരിഗണിക്കുന്നില്ല. അതുകൊണ്ട് തന്നെ, പലപ്പോഴും ആളുകളുടെ പ്രതികരണവും, എന്നെ അഭിവാദ്യം ചെയ്യുന്ന രീതി പോലും എന്റെ ഭാരത്തെക്കുറിച്ച് മാത്രമായിരുന്നു. അതിനെക്കുറിച്ചുള്ള അവരുടെ അനന്തമായ ഉപദേശങ്ങളും. അങ്ങനെ, ആത്മവിശ്വാസക്കുറവില്‍ നിന്ന് ഒടുവില്‍ എന്നെത്തന്നെ അംഗീകരിച്ച് സ്നേഹിക്കാന്‍ പഠിച്ച ഞാന്‍, എനിക്ക് വേണ്ടി, എന്നിലെ 'എനിക്ക്' വേണ്ടി ഇതാ ഒരു കാര്യം ചെയ്തിരിക്കുന്നു- മേഘ്ന രാജ് സ‍ര്‍ജ കുറിച്ചു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions