നാട്ടുവാര്‍ത്തകള്‍

മകള്‍ കാമുകനൊപ്പം പോയി; മാതാവും പിതാവും സഹോദരിയും ജീവനൊടുക്കിയ നിലയില്‍

യുവതി കാമുകനൊപ്പം പോയതില്‍ മനംനൊന്ത് മാതാവും പിതാവും സഹോദരിയും ആത്മഹത്യ ചെയ്തു. മഹാദേവ സ്വാമി, മഞ്ജുള, ഹര്‍ഷിത എന്നിവരാണ് കര്‍ണാടകയിലെ ഹെബ്ബാള്‍ റിസര്‍വോയറില്‍ ചാടി ആത്മഹത്യ ചെയ്തത്. സ്വാമിയുടെ മൂത്തമകള്‍ മറ്റൊരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു.

എന്നാല്‍ കുടുംബത്തിന് മകളുടെ പ്രണയബന്ധത്തില്‍ താല്‍പര്യം ഇല്ലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കാമുകനോടൊപ്പം വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഇതറിഞ്ഞ അച്ഛനും അമ്മയും സഹോദരിയും ഹെബ്ബാള്‍ റിസര്‍വോയറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അപകട സ്ഥലത്ത് നിന്ന് നാല് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. തങ്ങളുടെ മരണത്തിന് കാരണക്കാരി മൂത്തമകളാണെന്നും അതിനാല്‍ മകളെ മരണാനന്തര ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നും ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

തങ്ങളുടെ സ്വത്തുക്കള്‍ സഹോദരന് കൈമാറണമെന്നും കുടുംബം കത്തിലൂടെ വ്യക്തമാക്കി. സ്വാമിയേയും കുടുംബത്തേയും കാണാനില്ലെന്ന് കാണിച്ച് നാട്ടുകാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ റിസര്‍വോയറിന് സമീപത്ത് നിന്ന് സ്വാമിയുടേയും കുടുംബാംഗങ്ങളുടേയും ചെരിപ്പുകള്‍ കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ സ്വാമിക്ക് നാലേക്കര്‍ ഭൂമിയും സ്വന്തമായുണ്ട്.

  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions