നാട്ടുവാര്‍ത്തകള്‍

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ്

കോയമ്പത്തൂരിലെ വടുകപാളയത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ് അറസ്റ്റില്‍. കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ കണ്ണന്റെ മകള്‍ അഷ്വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്.

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അഷ്വിക. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് വിദ്യാര്‍ഥിനി വീട്ടില്‍ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞ പ്രവീണ്‍ കുമാര്‍ വെസ്റ്റ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീടിനു സമീപത്തായി 5 വര്‍ഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നുവെന്നും ഈ സമയത്താണ് പ്രവീണ്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായതെന്നും പൊലീസ് പറഞ്ഞു. പിന്നീട് അണ്ണാ നഗറിലേക്കു താമസംമാറിയ പ്രവീണ്‍ പെണ്‍കുട്ടിയെ ഇടയ്ക്കിടെ ഫോണില്‍വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ തലേദിവസം പെണ്‍കുട്ടി സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത് പ്രവീണ്‍ കാണാനിടയായി. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions