വിദേശം

കാബിന്‍ ലഗേജിന് ചാര്‍ജ് ; വിമാനം ഏറെ നേരം വൈകിയാല്‍ മാത്രം നഷ്ട പരിഹാരം- നിയമം മാറ്റാന്‍ യൂറോപ്പ്

കാബിന്‍ ബഗേജുമായി ബന്ധപ്പെട്ട നിയമം മാറ്റുവാനും വിമാനം വൈകിയാല്‍ നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളില്‍ ഭേദഗതി വരുത്താനും ഇന്ന് 27 യൂറോപ്യന്‍ യൂണിയന്‍ അമ്പാസിഡര്‍മാര്‍ ബ്രസ്സല്‍സില്‍ യോഗം ചേരും. കാബിന്‍ ബാഗേജുമായി യാത്ര ചെയ്യുന്നവരില്‍ നിന്നും പ്രത്യേക ബാഗേജ് ചാര്‍ജ് ഈടാക്കാനും. വിമാനം ദീര്‍ഘനേരം വൈകിയാല്‍ മാത്രമായി നഷ്ടപരിഹാരം നിജപ്പെടുത്താനുമുള്ള നിര്‍ദ്ദേശങ്ങളാണ് വന്നിരിക്കുന്നത്. ഇതുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില സ്രോതസ്സുകളെ ഉദ്ധരിച്ച് യൂറോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനിലെ വ്യോമയാത്രക്കാരുടെ അവകാശങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അമ്പാസിഡര്‍മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ പിന്നീട് വ്യാഴാഴ്ച നടക്കുന്ന 27 ട്രാന്‍സ്പോര്‍ട്ട് മന്ത്രിമാരുടെ യോഗത്തില്‍ വെയ്ക്കും. സീറ്റിനടിയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഹാന്‍ഡ് ലഗേജ് മാത്രമായിരിക്കും സൗജന്യമായി കൊണ്ടു പോകാനാകുക എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഒരു നിര്‍ദ്ദേശം.

മറ്റ് ഹാന്‍ഡ് ലഗേജുകള്‍ക്ക് പ്രത്യേകം ചാര്‍ജ്ജ് നല്‍കേണ്ടതായി വരും. കഴിഞ്ഞ മാസം യൂറോപ്യന്‍ കണ്‍സ്യൂമേഴ്സ് ഓര്‍ഗനൈസേഷന്‍ പരാതി നല്‍കിയതോടെയാണ് ഹാന്‍ഡ് ലഗേജിന് ചാര്‍ജ്ജ് ഈടാക്കുന്നത് വലിയ രീതിയില്‍ ചര്‍ച്ചയായത്. 12 അംഗരാജ്യങ്ങളില്‍ നിന്നായുള്ള 16 ഉപഭോക്തൃ സംഘടനകളാണ് ചില ലോ - കോസ്റ്റ് എയര്‍ലൈനുകള്‍ നിയമവിരുദ്ധമായി ഹാന്‍ഡ് ലഗേജ് ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതിപ്പെട്ടത്. ഹാന്‍ഡ് ലഗേജ് യാത്രയുടെ ഭാഗമാണെന്നും അതിന് ചാര്‍ജ് ഈടാക്കരുതെന്നും യൂറോപ്യന്‍ കോടതി വിധിച്ചിരുന്നു.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions