അസോസിയേഷന്‍

യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജയന്‍ സ്‌പോര്‍ട്‌സ് ഡേ 21ന് റെഡ്ഡിച്ചില്‍

റെഡ്ഡിച്ച്: യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയന്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സ്‌പോര്‍ട്‌സ് ഡേ 2025 ' ജൂണ്‍ 21-ന് ശനിയാഴ്ച, റെഡ്ഡിച്ചിലെ Abbey Stadium-ല്‍ വെച്ച് നടത്തപ്പെടും. കഴിഞ്ഞ ദിവസം കൂടിയ റീജിയന്‍ ഭാരവാഹികളും യോഗത്തില്‍ റീജണല്‍ പ്രസിഡന്റ് ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു സെക്രട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറര്‍ പോള്‍ ജോസഫ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സജീവ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഒരുക്കങ്ങളെ കുറിച്ച് വിശദീകരിച്ചു.

മത്സരങ്ങള്‍ രാവിലെ 10 മണിയോടെയാണ് ആരംഭിക്കുക. ഇതിനായുള്ള റജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. റീജിയണില്‍ പെട്ട ഭൂരിഭാഗം അംഗ അസോസിയേഷനുകളും ഇതിനകം തന്നെ ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു .

സ്‌പോര്‍ട്‌സ് ദിനം വന്‍വിജയമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാകുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മത്സരങ്ങള്‍ സുഗമമായി നടത്തപ്പെടുന്നതിനായി എല്ലാവരും ഹൃദയപൂര്‍വ്വമായ സാന്നിധ്യവും സഹകരണവും നല്‍കണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, മിഡ്‌ലാന്റസില്‍ നിന്നുമുള്ള നാഷണല്‍ കമ്മിറ്റി അംഗം ജോര്‍ജ്ജ് തോമസ് എന്നിവര്‍ സ്‌പോര്‍ട്‌സ് ഡേ വന്‍ വിജയമാകട്ടെ എന്നു ആശംസിച്ചു.

മീഡിയ കോഡിനേറ്റര്‍ അരുണ്‍ ജോര്‍ജ്ജ് സ്വാഗതവും പി ആര്‍ ഒ രാജപ്പന്‍ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

• സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍: സജീവ് സെബാസ്റ്റ്യന്‍ - 07886 319132

• റീജിയണല്‍ സെക്രട്ടറി: ലൂയിസ് മേനാച്ചേരി - 07533 734616

മത്സരവേദി:

Abbey Stadium, Birmingham Road, Redditch, B97 6EJ



  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions