ചരമം

പ്രസീനയുടെ പൊതുദര്‍ശനവും സംസ്‌കാരവും 18ന്; വിടയേകാനൊരുങ്ങി പ്രിയപ്പെട്ടവര്‍


പത്തു ദിവസം മുമ്പ് വീട്ടില്‍ കുഴഞ്ഞു വീഴുകയും തുടര്‍ന്ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയും ചെയ്ത റെഡ്ഡിംഗിലെ മലയാളി പെണ്‍കുട്ടി പ്രസീന(24)യുടെ സംസ്‌കാരം 18ന് നടക്കും. രാവിലെ 8.30ന് റെഡ്ഡിംഗിലെ സെന്റ് ജെയിംസ് ചര്‍ച്ചിലാണ് മൃതദേഹം എത്തിക്കുക. തുടര്‍ന്ന് പൊതുദര്‍ശനവും വിശുദ്ധ കുര്‍ബാനയും നടക്കും. ശേഷം റെഡ്ഡിംഗ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.

ദേവാലയത്തിന്റെ വിലാസം

St. James Roamn Catholic Church, Reading RG1 3FD

സെമിത്തേരിയുടെ വിലാസം

Reading Cemetery, A11 Hallows Rd, Caversham, Reading RG4 5LP


മെയ് 30 വെള്ളിയാഴ്ച വൈകിട്ടാണ് റെഡ്ഡിങില്‍ താമസിക്കുന്ന ജോസി വര്‍ഗീസ് - മിനി ജോസി ദമ്പതികളുടെ മകള്‍ പ്രസീന വര്‍ഗീസ് വീട്ടില്‍ കുഴഞ്ഞു വീഴുന്നത്. തുടര്‍ന്ന് ലണ്ടനിലെ ചേറിങ് ക്രോസ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും 31ന് ശനിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

ചെറുപ്രായത്തിലുള്ള പ്രസീനയുടെ മരണം റെഡ്ഡിങിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തില്‍ ആഴ്ത്തി. പ്രസീനയുടെ കുടുംബം സിറോ മലബാര്‍ സഭ വിശ്വാസികളും നാട്ടില്‍ കോട്ടയം ജില്ലയിലെ പാലായില്‍ നിന്നുള്ളവരുമാണ്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions