വിദേശം

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം; ലോകം കടുത്ത ആശങ്കയില്‍

ടെഹ്‌റാന്‍: ലോകത്തെ കടുത്ത ആശങ്കയിലാഴ്ത്തി ഇറാനില്‍ ഇസ്രായേല്‍ ആക്രമണം. വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈല്‍ സലാമി അടക്കം കൊല്ലപ്പെട്ടു.

ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പറഞ്ഞു. ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം കടുത്ത ശിക്ഷ കാത്തിരിക്കണമെന്നും ഇറാന്‍ പരമോന്നത നേതാവ് മുന്നറിയിപ്പ് നല്‍കി. ഇതോടെ ലോകം മറ്റൊരു യുദ്ധ ഭീതിയിലാണ്.

ഇറാനിലെ ആണവ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു. ഇറാനെതിരായ ഓപ്പറേഷന്‍ ദിവസങ്ങളോളം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ നിലനില്‍പ്പിനായുള്ള ഇറാനിയന്‍ ഭീഷണി തടയുന്നതിനായി 'ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍' എന്ന സൈനിക നടപടി ആരംഭിച്ചു എന്ന് നെതന്യാഹു പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ ഇറാനില്‍ നിന്നുള്ള തിരിച്ചടി സാധ്യത കണക്കിലെടുത്ത്‌ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം തടയാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി.
ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ വ്യോമപാതയടച്ച് ഇറാന്‍. ഇതേ തുടര്‍ന്ന്‌ എയര്‍ ഇന്ത്യ 16 വിമാനങ്ങള്‍ തിരിച്ചുവിളിക്കുകയോ വഴിതിരിച്ചുവിടുകയുകയോ ചെയ്തിട്ടുണ്ട്.

അതേസമയം യുഎസിന്റെ പിന്തുണയോടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ സൈനിക വാക്താവ് ആരോപിച്ചു. എന്നാല്‍ അമേരിക്ക ഇത് തള്ളി.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions