അസോസിയേഷന്‍

നഴ്‌സസ് ഡേ ആഘോഷം വര്‍ണാഭമായി

വേക്ഫീല്‍ഡിലെ ഹോര്‍ബറി വര്‍ക്കിംഗ് മെംബേര്‍സ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെട്ട റീജിയന്റെ ആദ്യത്തെ നഴ്‌സസ് ഡേ ആഘോഷങ്ങള്‍ നഴ്സുമാരുടെ സമര്‍പ്പണത്തെയും സംഭാവനകളെയും ആദരിക്കുന്ന വര്‍ണ്ണാഭമായതും ഊര്‍ജ്ജസ്വലവുമായ ഒരു സമ്മേളനമായിരുന്നു. യുക്മ യോര്‍ക്ഷയര്‍ & ഹംബര്‍ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും വെസ്റ്റ് യോര്‍ക്ഷയര്‍ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിലും നടത്തപ്പെട്ട പരിപാടിയില്‍ റീജിയണിലെ വിവിധ അസോസിയേഷനുകളില്‍ നിന്നും നിരവധിയാളുകള്‍ പങ്കെടുത്തു.

റീജിയണല്‍ പ്രഡിഡന്റ് അമ്പിളി എസ് മാത്യുസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ നഴ്‌സസ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്തു. യുകെയുടെ എല്ലാ ഭാഗങ്ങളിലുള്ള നഴ്സുമാര്‍ക്ക് തൊഴില്‍ മേഖലയിലെ വിവിധങ്ങളായ സഹായങ്ങള്‍ നല്‍കാന്‍ വിസ്തൃത ശൃംഖലയുള്ള യുഎന്‍എഫ് സംഘടനയ്ക്ക് മാത്രമേ കഴിയൂവെന്ന് എബി സെബാസ്റ്റ്യന്‍ തന്റെ ഉദ്ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു.

ആധുനിക വൈദ്യ ശാസ്ത്രം ഒട്ടേറെ മുന്നേറുന്ന ഈ കാലഘട്ടത്തില്‍ വ്യക്തികളെ മാത്രമല്ല സമൂഹത്തെയും ശാക്തീകരിക്കുവാന്‍ ആതുര സേവന രംഗത്തെ നമ്മുടെ സഹോദരങ്ങള്‍ക്ക് തങ്ങളുടെ സേവനം കൊണ്ട് സാധിക്കുമെന്ന് റീജണല്‍ പ്രസിഡണ്ട് അമ്പിളി എസ് മാത്യൂസ് അധ്യക്ഷത പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു.

നാഷണല്‍ വൈസ് പ്രസിഡന്റ് വര്ഗീസ് ഡാനിയേല്‍, നാഷണല്‍ നഴ്‌സസ് ഫോറം കോ ഓര്‍ഡിനേറ്റര്‍ സോണിയ ലുബി, ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് ജോബിന്‍ ജോര്‍ജ്, റീജിയണല്‍ ട്രെഷറര്‍ ഡോക്ടര്‍ ശീതള്‍ മാര്‍ക്ക് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. യോര്‍ക്ഷയര്‍ & ഹംബര്‍ റീജണല്‍ സെക്രട്ടറി അജു തോമസ് സ്വാഗതം ആശംസിച്ചു. നേഴ്‌സുമാര്‍ക്കായി ബിജി മോള്‍ രാജു ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ജിജോ ചുമ്മാര്‍ നന്ദി പ്രകാശിപ്പിച്ചു.

പരിചയസമ്പന്നരായ വിദഗ്ദര്‍ നയിച്ച വിജ്ഞാനപ്രദമായ സെഷനുകളുടെ ഒരു പരമ്പരതന്നെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നഴ്‌സസ് കോര്‍ഡിനേറ്റര്‍മാരായ ഹരി കൃഷ്ണന്‍, അലീന എം അലക്‌സ് എന്നിവര്‍ ക്ലാസ്സുകള്‍ കോര്‍ഡിനേറ്റ് ചെയ്തു. വിനീത എബി (അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രക്റ്റിഷനര്‍) എംപവറിങ് ദി ഫ്യൂച്ചര്‍ ഓഫ് നഴ്‌സിംഗ്, അഷിത സേവ്യര്‍ (ലീഡ് പ്രൊഫഷണല്‍ ഫോര്‍ പോസ്റ്റ് രജിസ്‌ട്രേഷന്‍ എഡ്യൂക്കേഷന്‍ & ഡെവലപ്മന്റ്) ഇന്റര്‍വ്യൂ & ക്യാരീര്‍ പത്വയ്‌സ്, പാന്‍സി ജോസ് (ക്ലിനിക്കല്‍ ഓപ്പറേഷന്‍ സൈറ്റ് മാനേജര്‍) ത്രിവിങ് ഇന്‍ നഴ്‌സിംഗ്, അജി ഭായ് (ബി എം ഇ ചാമ്പ്യന്‍ ലീഡ്) ഗ്ലോബല്‍ ഹെല്‍ത്ത് ചലഞ്ചേസ്, ഡോക്ടര്‍ ദീപ ജേക്കബ് - സെല്ഫ് കെയര്‍ & റേസിലിന്‍സ് എന്നിവര്‍ ക്ലാസുകള്‍ നടത്തി. തുടര്‍ന്ന് പാനല്‍ ഡിസ്‌ക്കഷനും നടന്നു.

ആഘോഷത്തെ ആകര്‍ഷകമാക്കുവാന്‍ കലാപരിപാടികളും ഉള്‍പ്പെടുത്തിയിരുന്നു. യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജനല്‍ കമ്മിറ്റി അംഗങ്ങളായ വിമല്‍ ജോയ്, ആതിര മജനു, സുജേഷ് പിള്ള, എല്‍ദോ എബ്രഹാം, എന്നിവര്‍ നേതൃത്വം വഹിച്ചു. ബ്രാഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോം സെബാസ്റ്റിയന്‍, വേക്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി സജീഷ്, ബാന്‍സലി മലയാളി അസോസിയേഷന്‍ സെക്രട്ടറി രഘു റാം എന്നിവര്‍ പരിപാടിയില്‍ ഉടനീളം പങ്കെടുത്തു.

വിവിധ ക്ലാസുകളും പരിശീലനവും പൂര്‍ത്തിയാക്കിയവര്‍ക്ക് സി പി ഡി പോയിന്റ് അടങ്ങുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഏവര്‍ക്കും രുചികരമായ ലഞ്ചും ചായയും സ്‌നാക്ക്‌സും സംഘാടകര്‍ ഒരുക്കിയിരുന്നു. നഴ്സുമാരെ ആദരിക്കുന്നതിനും അവരിലൊരു ഐക്യബോധം സൃഷ്ടിക്കുന്നതിനുമായി യുക്മ നടത്തിയ ഈ മേഖലാതല ആഘോഷങ്ങള്‍ ഏറെ വിജയകരവും മാതൃകാപരവുമായി.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions