യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ സങ്കടിപ്പിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായികമേളയുടെ രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കുന്നു. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായികമേള ജൂണ്‍ 21ന് ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) വച്ച് നടത്തപ്പെടുന്നു.
യുക്മ നോര്‍ത്ത് വെസ്റ്റ് കായികമേളയില്‍ മത്സരിക്കാന്‍ താല്‍പര്യം ഉള്ള മത്സരാര്‍ത്ഥികള്‍ എത്രയും പെട്ടന്ന് നോര്‍ത്ത് വെസ്റ്റ് റീജിയണുകളില്‍ ഉള്ള യുക്മയില്‍ അംഗങ്ങളായിട്ടുള്ള അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടു നിങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തുക.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ജോയിന്റ് സെക്രട്ടറി സനോജ് വര്‍ഗീസ്, പ്രസിഡന്റ് ഷാജി തോമസ് വാരകുടി, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ബിനോയ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് കായികമേളയുടെ ഒരുക്കങ്ങള്‍ നടക്കുന്നത്.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉള്ളവര്‍ക്ക് മത്സരിക്കുവാനുള്ള അവസരം. 50, 100, 200, 400 മീറ്റര്‍ ട്രാക്ക് മത്സരങ്ങള്‍, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, തുടങ്ങിയ വിവിധ ഇനങ്ങളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വെവ്വേറെ മത്സരങ്ങള്‍. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയുടെ നിയമാവലി അംഗ അസോസിയേഷനുകളില്‍നിന്നും ലഭിക്കുന്നതാണ്.
യുക്മയുടെ സന്തത സഹചാരിയും, മുന്‍കാല ഭാരവാഹികളില്‍ ഒരാളായ ശ്രീ ലൈജു മാനുവല്‍ സ്‌പോണ്‍സര്‍ ചെയ്ത എവറോളിങ്ങ് ട്രോഫി ആണ് വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നത്. കൂടാതെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മെഡല്‍ ഉണ്ടായിരിക്കുന്നതാണ്. നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ വിഭാഗങ്ങളില്‍ മത്സരിച്ച വിജയികള്‍ക്ക് ജൂണ്‍ 28 തീയതി യുക്മ ദേശീയ കായികമേളയില്‍ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷാജി തോമസ് വരാക്കുടി - 07727604242
സനോജ് വര്‍ഗീസ് - 07411300076
ഷാരോണ്‍ ജോസഫ് - 07901603309
ബിനോയ് മാത്യു - 07533094770
സ്ഥലത്തിന്റെ വിലാസം
Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA