വിദേശം

ഇസ്രായേല്‍ കനത്ത തിരിച്ചടിയ്ക്ക് തയാറെടുക്കുന്നു; ഇറാനിലെ ഇന്ത്യക്കാരെ അര്‍മീനിയയിലേയ്ക്ക് മാറ്റുന്നു


ഇറാന്‍ -ഇസ്രായേല്‍ യുദ്ധം ആക്രമണം വരും മണിക്കൂറുകളില്‍ കൂടുതല്‍ കടുപ്പിക്കുമെന്നു റിപ്പോര്‍ട്ട്. ഇസ്രായേല്‍ ടെഹ്‌റാന്‍ വലിയ തോതില്‍ ലക്ഷ്യമിടുന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യക്കാരെ അടിയന്തരമായി അര്‍മീനിയയിലേയ്ക്ക് മാറ്റുകയാണ്. ഇറാന്‍ അതിര്‍ത്തി തുറന്നിരിക്കുകയാണ്. ഇന്ത്യക്കാരെ വിദേശീയര്‍ അനുഗമിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടെല്‍ അവീവിലടക്കം ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി വലിയ നാശനഷ്ടം വരുത്തിയ സാഹചര്യത്തില്‍ ഇസ്രായേല്‍ കനത്ത തിരിച്ചടിയ്ക്കു ഒരുങ്ങുന്നതായാണ് വിവരം. ഇസ്രായേലിലെ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.

അതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഖമേനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറില്‍ ഒളിച്ചു. ഖമനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയെന്ന് 'ഇറാന്‍ ഇന്റര്‍നാഷനല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഖമേനി മകന്‍ മൊജ്താബ ഉള്‍പ്പെടെയുള്ള കുടുബാംഗങ്ങള്‍ വടക്കു കിഴക്കന്‍ ടെഹ്‌റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്നാണ് 'ഇറാന്‍ ഇന്റര്‍നാഷനല്‍' റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേലിനെതിരായ മുന്‍ ഓപ്പറേഷനുകളുടെ സമയത്തും ഖമേനിയുടെ കുടുംബത്തെ ബങ്കറിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച മഷാദ് നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ഖമേനി രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ലെന്നുള്ള മുന്നറിയിപ്പാണെന്ന് വിലയിരുത്തിയതോടെയാണ് രഹസ്യ സങ്കേതത്തിലേക്ക് കുടുംബാംഗങ്ങളടക്കം പരമോന്നത നേതാവ് മാറിയതെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ച ദിവസം തന്നെ ഖമേനിയെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും അതിന് സാധ്യമായിരുന്നിട്ടും ഇറാനിലെ യുറേനിയം സംമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന് തീരുമാനമെടുക്കാന്‍ അവസാന അവസരം നല്‍കിയതാണെന്നും നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്‍ ഇന്റര്‍നാഷനല്‍ വ്യക്തമാക്കുന്നു. നിലവില്‍ വാഷിങ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഇന്റര്‍നാഷനല്‍ ഖമേനിയും കുടുംബവും യുദ്ധം മുറുകിയ സാഹചര്യത്തില്‍ സുരക്ഷിത താവളത്തില്‍ തന്നെ തുടരുമെന്നും വ്യക്തമാക്കി.

ആയത്തുള്ള ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടുവെന്ന വാര്‍ത്ത റോയിട്ടേഴ്‌സാണ് പുറത്തുവിട്ടത്. കഴിഞ്ഞദിവസങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെട്ടു വധശ്രമം തടഞ്ഞെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. 'ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ട്രീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാന്‍ പോകുന്നില്ല' എന്നു ട്രംപ് നിലപാടെടുത്തെന്നാണ് 2 യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഖമേനിയെ വധിക്കാന്‍ അവസരമുണ്ടെന്ന് ഇസ്രയേല്‍ പലകുറി അവകാശപ്പെടുകയും ഇക്കാര്യം യുഎസിനു മുന്നില്‍ ഒന്നിലേറെത്തവണ അവതരിപ്പിക്കുകയും ചെയ്‌തെന്നും എന്നാല്‍ ട്രംപ് തള്ളിക്കളയുകയാരുന്നു എന്നുമായിരുന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions