ടെഹ്‌റാന്‍ : തിങ്കളാഴ്ച വൈകുന്നേരം ടെഹ്റാനിലെ റണ്ണിന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐബി നിലയം ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ടെലിവിഷന്‍ ലൈവ് നടക്കുന്ന സമയത്തായിരുന്നു ആക്രമണം. അവതാരക വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറകില്‍ വസ്തുക്കള്‍ തകര്‍ന്നുവീഴുന്നതും പുക ഉയരുന്നതും പ്രേക്ഷകര്‍ ലൈവില്‍ കണ്ടു. സ്റ്റുഡിയോയ്ക്കുള്ളില്‍ ഒരു സ്‌ഫോടനം കേള്‍ക്കുന്നതും സാധനങ്ങള്‍ കത്തി വീഴുന്നതും അവതാരക വേഗത്തില്‍ ഇറങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങളുമുണ്ട്.
വലിയ സ്‌ഫോടനത്തെത്തുടര്‍ന്ന് തത്സമയ സംപ്രേക്ഷണം വിച്ഛേദിക്കുമ്പോഴും കെട്ടിടത്തിന് തീപിടിച്ചതായി ദൃശ്യങ്ങള്‍ കാണിച്ചു. പിന്നീട് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐബിയുടെ മുതിര്‍ന്ന ലേഖകന്‍ തീയും പുകയും നിറഞ്ഞ കെട്ടിടത്തിന് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടു. 'ബോംബ് വീഴുമ്പോള്‍ ഞാന്‍ ഒന്നാം നിലയിലായിരുന്നു. എന്റെ എത്ര സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് എനിക്കറിയില്ല. എത്ര പേര്‍ക്ക് പരിക്കേറ്റുവെന്ന് എനിക്കറിയില്ല,' രക്തത്തില്‍ കുളിച്ച കൈകളോടെ യൂനസ് ഷാഡ്ലൂ പറഞ്ഞു.
ടെഹ്റാന്റെ മധ്യഭാഗത്തുള്ള ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.അതേസമയം, ഇറാന്റെ ആണവ പദ്ധതി തുടച്ചുനീക്കുക, മിസൈലുകള്‍ നശിപ്പിക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പാതയിലാണ് ഇസ്രായേല്‍ എന്ന് നെതന്യാഹു വ്യോമതാവളത്തില്‍ സൈനികരോട് പറഞ്ഞു. മധ്യ ഇറാനിലെ 120-ലധികം ഭൂതല-ഉപരിതല മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു, ഇത് ഇറാന്റെ ആകെയുള്ള മൂന്നിലൊന്ന്. '' ഇറാന്‍ പ്രസിഡന്റ് അയത്തൊള്ള ഖൊമേനിയെ വധിച്ചേ ആക്രമണം നിര്‍ത്തു എന്നും ഇറാന്റെ ആകാശം ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നുമാണ് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ 100 ഓളം മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന്‍ പറഞ്ഞു.