നാട്ടുവാര്‍ത്തകള്‍

അഹമ്മദാബാദ്- ലണ്ടന്‍ ഗാറ്റ്‌ വിക്ക് എയര്‍ ഇന്ത്യ സര്‍വീസ് പുനഃരാരംഭിച്ചു

ന്യൂഡല്‍ഹി: വിമാനാപകടത്തിനു ശേഷം അഹമ്മദാബാദില്‍നിന്ന് ആദ്യമായി ഇന്നലെ എയര്‍ ഇന്ത്യ ലണ്ടന്‍ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്കു സര്‍വീസ് നടത്തി. അപകടത്തില്‍പെട്ട വിമാനത്തിന്റെ എഐ171 എന്ന കോഡ് എയര്‍ ഇന്ത്യ ഉപേക്ഷിച്ച്, പകരം എഐ159 എന്ന കോഡ് ഉപയോഗിച്ചാണു പറന്നത്.

അപകടത്തില്‍പെടുന്ന വിമാനങ്ങളുടെ കോഡ് പിന്നീട് ഉപയോഗിക്കാറില്ല. വിമാനവുമായി ബന്ധപ്പെട്ട ഭീതിയും ആശങ്കയും ഒഴിവാക്കാന്‍ കൂടിയാണിത്. VT-ANL എന്ന റജിസ്‌ട്രേഷനുള്ള ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണു സര്‍വീസിനായി ഉപയോഗിച്ചത്. VT-ANB എന്ന റജിസ്‌ട്രേഷനുള്ള ബോയിങ് ഡ്രീംലൈനറാണ് അപകടത്തില്‍പെട്ടത്.

അപകടത്തിനുശേഷം ആദ്യമായി ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് കഴിഞ്ഞ ദിവസം സാങ്കേതിക തകരാര്‍ ഉണ്ടായതോടെ യാത്ര മുടങ്ങിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 നാണ് എയര്‍ ഇന്ത്യയുടെ എഐ 159 വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്തിരുന്നില്ല.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions