വിദേശം

ഇറാനെ അക്രമിക്കാനുള്ള പദ്ധതികള്‍ക്ക് ട്രംപിന്റെ അംഗീകാരം; യുകെ ഇടപെടുന്നത് നിയമവിരുദ്ധമാകുമെന്ന് സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പ്

ഇറാനില്‍ യുഎസ് വ്യോമാക്രമണത്തിന് പച്ചക്കൊടി വീശി ഡൊണാള്‍ഡ് ട്രംപ്. അക്രമണത്തിന്റെ അന്തിമ ഉത്തരവ് നല്‍കാനുള്ള കാത്തിരിപ്പ് മാത്രമാണ് ബാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇറാനെതിരെ ഒരു സമ്പൂര്‍ണ്ണ വിജയം മാത്രമാണ് ഇനി സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് വെടിനിര്‍ത്തലില്‍ താല്‍പര്യമില്ലെന്നും അറിയിച്ചിട്ടുണ്ട്.

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിടാനുള്ള പദ്ധതിക്കാണ് ട്രംപ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. എന്നിരുന്നാലും ഇറാന്‍ ഭരണകൂടം ആണവ പ്രോഗ്രാം ഉപേക്ഷിക്കാന്‍ തയ്യാറാകുമോയെന്ന് കാത്തിരിക്കാനും ട്രംപ് തയ്യാറായിട്ടുണ്ട്. ഇതിന്റെ പേരിലാണ് ഈ താല്‍ക്കാലിക കാത്തിരിപ്പെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് തങ്ങളെ അക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍ യുഎസ് മിഡില്‍ ഈസ്റ്റില്‍ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നതെന്ന് തെഹ്‌റാന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ട്രംപ് സൈനിക നടപടിയുമായി മുന്നോട്ട് പോയാല്‍ ഇതിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യുകെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

യുകെ യുദ്ധത്തില്‍ പങ്കാളിയാകുന്നത് നിയമവിരുദ്ധമായിരിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് അറ്റോണി ജനറല്‍ ലോര്‍ഡ് ഹെര്‍മര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സ്റ്റാര്‍മര്‍ കോബ്രാ യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ 48 മണിക്കൂറിലാണ് ട്രംപ് ഇറാനെ അക്രമിക്കുമെന്ന നിലയില്‍ പ്രഖ്യാപനങ്ങള്‍ നടത്തിതുടങ്ങിയത്.

സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമെന്നാണ് കരുതിയതെങ്കിലും ഇപ്പോള്‍ വ്യോമാക്രമണം നടത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന നിലയാണ്. ഇറാനാകട്ടെ കീഴടങ്ങല്‍ സാധ്യത തള്ളിക്കളയുന്നു. ഇറാന്‍ നടത്തുന്ന മിസൈല്‍ അക്രമണം ഇസ്രയേലിന് കനത്ത ബാധ്യതയായി മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്. മിസൈലുകള്‍ ഈ വിധം നിര്‍ത്താതെ തുടര്‍ന്നാല്‍ ഇസ്രയേലിന്റെ വ്യോമ പ്രതിരോധം 10 മുതല്‍ 12 ദിവസത്തിനകം തീരുമെന്നും പ്രതിരോധ ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുഎസ് നീക്കമെന്നും കരുതുന്നു.

  • നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  • അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
  • ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions