നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായിക മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. റീജിയണല്‍ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി ചെയര്‍മാനായി രൂപീകരിച്ച സംഘാടക സമിതിയില്‍ ദേശീയ സമിതിയംഗം ബിജു പീറ്റര്‍ ജനറല്‍ കണ്‍വീനറും, റീജിയണല്‍ സെക്രട്ടറി സനോജ് വര്‍ഗീസ് ചീഫ് കോര്‍ഡിനേറ്ററും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോജന്‍ തോമസ് വൈസ് ചെയര്‍മാനുമായിരിക്കും. യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസ്, പി ആര്‍ ഒ കുര്യന്‍ ജോര്‍ജ്, യുക്മ ചാരിറ്റി വൈസ് ചെയര്‍മാന്‍ അലക്‌സ് വര്‍ഗീസ്, സാംസ്‌കാരികവേദി ജനറല്‍ കണ്‍വീനര്‍ ജാക്‌സന്‍ തോമസ് എന്നിവര്‍ രക്ഷാധികാരിമാരായും പ്രവര്‍ത്തിക്കും.
യുക്മ റീജിയണല്‍ ട്രഷറര്‍ ഷാരോണ്‍ ജോസഫ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറും, റീജിയണല്‍ വൈസ് പ്രസിഡന്റ് അഭിരാം കണ്‍വീനറും ബിനോയ് മാത്യു സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററും ആയി പ്രവര്‍ത്തിക്കും. കായികമേള രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ 14നു അവസാനിച്ചതോടെ കായികമേള വിജയിപ്പിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് യുക്മ റീജിയണല്‍ കമ്മിറ്റിയോടൊപ്പം ആതിഥേയത്വം വഹിക്കുന്ന ലിവര്‍പൂള്‍ മലയാളി അസോസിയേഷനും (ലിമ).
വിപുലമായ സംഘാടക സമിതിയുടെ മേല്‍നോട്ടത്തില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്. കായികമേളയുടെ നടത്തിപ്പിനായി വിവിധ വിഭാഗങ്ങള്‍ക്കായി കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. കായികമേള കമ്മിറ്റിയ്ക്ക് നേത്യത്വം കൊടുക്കുന്നവര്‍, റിസപ്ഷന്‍ കമ്മിറ്റി ജില്‍സണ്‍ ജോസഫ്,ജോസ് മാത്യു, പൊന്നു രാഹുല്‍, രജിസ്‌ട്രേഷന്‍ കമ്മിറ്റി ഷാരോണ്‍ ജോസഫ്, ജോസഫ് മാത്യു, ജനീഷ് കുരുവിള, വെല്‍ഫെയര്‍ കമ്മിറ്റി അനില്‍ ഹരി,ബിനു തോമസ്, സെബാസ്റ്റ്യന്‍ ജോസഫ്, ഫസ്റ്റ് ഐഡ് ആതിര ശ്രീജിത്ത്, അശ്വതി ശ്രീനാഥ്, ഗ്രൗണ്ട് മാനേജേഴ്‌സ് ബിജു പീറ്റര്‍, ബിനോയി മാത്യു, ഓഫീസ് ഇന്‍ ചാര്‍ജ് രാജീവ് സി പി, സിജോ വര്ഗീസ്, അവാര്‍ഡ് കമ്മിറ്റി ജെറിന്‍ ജോസ്, അരുണ്‍ ഗോകുല്‍, ജോബി ദേവസി.
50, 100, 200, 400 മീറ്റര്‍ ട്രാക്ക് മത്സരങ്ങള്‍, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, 4ത100 മീറ്റര്‍ റിലേ തുടങ്ങിയ വിവിധ ഇനങ്ങളില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ വെവ്വേറെ മത്സരങ്ങള്‍. കൂടാതെ ഇത്തവണ യുക്മ ആദ്യമായി നടത്തുന്ന 50 വയസിനു മുകളില്‍ പ്രായമുള്ളവരുടെ പ്രത്യേക 4X100 മീറ്റര്‍ റിലേ മത്സരവും ഉണ്ടായിരിക്കും.
വടംവലി മത്സരം
ആരവങ്ങളുടെ ആരവം ഉയര്‍ന്നു ലിവര്‍പൂളില്‍. കരുത്തിന്റെ പ്രതീകമായ വടംവലി മത്സരം യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ നടക്കുന്ന വിവരം കൂടി ഏവരെയും അറിയിച്ചു കൊള്ളുന്നു. ക്യാഷ് അവാര്‍ഡും യുക്മ എവര്‍ റോളിങ്ങ് ട്രോഫിക്കും വേണ്ടിയുള്ള വടം വലി മല്‍സരം കൂടി കായിക മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുകയാണ്. പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ തെളിമയാര്‍ന്ന ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ട്രാക്കിലേയും ഫീല്‍ഡിലേയും മാസ്മരിക പ്രകടനങ്ങള്‍ക്ക് ശേഷമാണ് ആവേശം നിറഞ്ഞ നിമിഷങ്ങള്‍ സമ്മാനിക്കുന്ന വടംവലി മത്സരം നടക്കുന്നത്. മല്‍സരങ്ങള്‍ കണ്ടാസ്വദിക്കുവാനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുവാനും മുഴുവന്‍ കായിക പ്രേമികളെയും ലിതര്‍ലാന്റ് സ്‌പോര്‍ട്‌സ് പാര്‍ക്കിലേക്ക് സ്വാഗതം ചെയ്യുന്നു.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ കാണികള്‍ക്ക് പ്രവേശനം തികച്ചും സൗജന്യമാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തികൊള്ളട്ടെ. മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ഊര്‍ജ്ജം പ്രദാനം ചെയ്തുകൊണ്ട് വിഭവ സമൃദ്ധമായ ഭക്ഷണശാലയും ദിവസം മുഴുവന്‍ സ്റ്റേഡിയത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത് ആണ്. സമാപന ചടങ്ങുകള്‍ നടക്കുന്ന സമയത്ത് നിങ്ങള്‍ക്കായി പ്രത്യേകം ടെയ്ക് എവേ കൗണ്ടറും ഉണ്ടായിരിക്കും.
രാവിലെ ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകിട്ട് നടക്കുന്ന സമ്മാനദാനത്തോടെ അവസാനിക്കും.