തിരുവിതാംകൂറിന്റെ തലയെടുപ്പായ ചേര്‍ത്തലയുടെ മക്കള്‍ ഏഴാമത് സംഗമത്തിനായി ഇന്ന് (ശനിയാഴ്ച) സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വീണ്ടും ഒത്തു കൂടുന്നു. സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളിലെ ഓര്‍മ്മകളും ,നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേര്‍ത്തലക്കാര്‍ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിക്കുവാന്‍ ഒത്തു കൂടുന്നത് സ്റ്റോക്കിലെ ചെസ്സ്ടെര്‍ട്ടന്‍ കമ്മ്യുണിറ്റി സെന്ററില്‍ ആണ്. സംഗമത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കും
ചേര്‍ത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമ വേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും, കൂടാതെ കഴിഞ്ഞ വര്‍ഷം വയനാട് ദുരന്തത്തിനായും പണം സമാഹരിക്കുകയുണ്ടായി.കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് സംഗമം നടത്തിയിട്ടുള്ളത്.
യുകെയില്‍ ചേക്കേറിയ ഒരുപിടി നന്മയുള്ള നാട്ടുകാര്‍ ഒരുമിച്ചു കൂടുമ്പോള്‍ ഇനിയും ഒരു പാട് സല്‍പ്രവര്‍ത്തികള്‍ക്കായി കാത്തിരിക്കാം എന്ന സന്ദേശമാണ് ഭാരവാഹികള്‍ നല്‍കുന്നത്. ഇത്തവണയും വിവിധങ്ങള്‍ ആയ കലാപരിപാടികളും വേദിയില്‍ അരങ്ങേറും. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ചേര്‍ത്തല യു കെ മത്സരവും ക്വിസ് മത്സരവും ഒപ്പം ഗാനമേളയും നൃത്തവുമൊക്കെ പരിപാടിയിലെ മുഖ്യ ആകര്‍ഷണങ്ങളാണ്.