യു.കെ.വാര്‍ത്തകള്‍

ദയാവധത്തിന്റെ ആശ്വാസമേകാന്‍ എന്‍എച്ച്എസില്‍ പണമില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി

ഹൗസ് ഓഫ് കോമണ്‍സില്‍ പാസായ ദയാവധ ബില്‍ ഇപ്പോള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ പരിഗണനയിലാണ്. ഇവിടെയും അംഗീകാരം ലഭിച്ചാല്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് നിയമമായി മാറിയേക്കാം. എന്നാല്‍ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാക്കിയാല്‍ അത് ജീവിച്ചിരിക്കുന്നവര്‍ക്ക് ചികിത്സ നല്‍കാനുള്ള പണം കവരുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ആഴ്ച സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ വെസ് സ്ട്രീറ്റിംഗ് ആത്മഹത്യാ നിയമത്തെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. ഈ പുതിയ രീതി നടപ്പിലാക്കാന്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും സമയവും, പണവും ചെലവ് ചെയ്യേണ്ടി വരുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നിലപാട്.

അവസാന കാലത്ത് മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കി തങ്ങള്‍ ജീവിതം അവസാനിപ്പിക്കാതെ മറ്റ് വഴികളില്ലെന്ന തോന്നലില്‍ നിന്നും ഗുരുതര രോഗങ്ങള്‍ ബാധിച്ചവരെ തടയുകയാണ് വേണ്ടതെന്ന് സ്ട്രീറ്റിംഗ് പറയുന്നു. മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹായത്തോടെ ആളുകളെ മരിക്കാന്‍ അനുവദിക്കുന്ന ബില്ല് കേവലം 23 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാസായത്.

കോമണ്‍സ് കടന്നെങ്കിലും ലോര്‍ഡ്‌സില്‍ ബില്ലിന് കടുത്ത എതിര്‍പ്പുണ്ട്. പ്രധാനപ്പെട്ട മാറ്റങ്ങള്‍ ബില്ലില്‍ വരുത്തുകയോ, സമ്പൂര്‍ണ്ണമായി തടയുകയോ ചെയ്യുമെന്നാണ് പല അംഗങ്ങളുടെയും നിലപാട്. ബില്ലിനൊപ്പം വരുന്ന അപകടങ്ങളെ കുറിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്, റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ്, അസോസിയേഷന്‍ ഫോര്‍ പാലിയേറ്റീവ് മെഡിസിന്‍, വിവിധ ചാരിറ്റി ഗ്രൂപ്പുകള്‍ എന്നിവര്‍ ഉയര്‍ത്തിയ ആശങ്കകള്‍ തനിക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നാണ് സ്ട്രീറ്റിംഗ് ഫേസ്ബുക്കില്‍ കുറിച്ചത്.

ദയാവധത്തിലൂടെ സര്‍വ്വീസിന് ലഭിക്കുന്ന ലാഭത്തെ കുറിച്ച് പരിഗണിച്ചാലും, ഈ സിസ്റ്റം നടപ്പിലാക്കാന്‍ സമയവും, പണവും അധികമായി വേണ്ടിവരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി പറയുന്നു. ഇതിനുള്ള ബജറ്റില്ല. ഈ തെരഞ്ഞെടുപ്പ് തെറ്റായെന്നാണ് തോന്നുന്നത്, അദ്ദേഹം പറയുന്നു.

  • മെനിംജൈറ്റിസ് ബി ഭീഷണി; ബ്രിട്ടനില്‍ 10 ലക്ഷം യുവാക്കള്‍ക്ക് വാക്‌സിന്‍, പ്രത്യേക പ്രതിരോധ കാമ്പയിന്‍
  • കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ലിവര്‍പൂള്‍ മലയാളി; കൈയടിച്ച് ബ്രിട്ടന്‍
  • സിസേറിയന്‍ അടുത്തിരിക്കെ കെയററുടെ ഭര്‍ത്താവും, കുഞ്ഞും നാടുവിടണമെന്ന് ഹോം ഓഫീസ് ലെറ്റര്‍; ആശങ്കയോടെ കെയറര്‍മാര്‍
  • വാട്ടര്‍ഫോര്‍ഡില്‍ ജോഗിങിനിടെ യുവാവിന് ക്രൂരമായ ആക്രമണം; ഇരയായത് മലയാളി എഞ്ചിനിയറെന്ന് റിപ്പോര്‍ട്ട്
  • എന്‍എച്ച്എസില്‍ പ്രതിദിനം 3,000 രോഗികള്‍ക്ക് ഇടനാഴികളില്‍ ചികിത്സ!
  • വൈറല്‍ ബാധയെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസവും; ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്
  • ലണ്ടനില്‍ മൂന്ന് വയസുകാരിയെ രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടാം ദിവസവും കുടിയേറ്റ വിരുദ്ധ കലാപം പടരുന്നു; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
  • അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനം; വരുന്നത് 18 ആശുപത്രികളില്‍
  • എഐ അബദ്ധങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്കും, എന്‍എച്ച്എസിനും എതിരെ കേസ് വരുമെന്ന് ആശങ്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions