അസോസിയേഷന്‍

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു

ലണ്ടന്‍/ഡല്‍ഹി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെയുടെ കേരള ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനായ ഐഒസി (ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്) യില്‍ കെപിസിസിയുടെ പോഷക സംഘടനായ ഒഐസിസി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) ലയിച്ച ശേഷം നടക്കുന്ന ആദ്യ പുന:സംഘടനയാണ്. ലയനത്തിന് മുന്‍പ് ഇരു സംഘടനകളുടെയും പ്രസിഡന്റുമാരായിരുന്ന സുജു കെ. ഡാനിയേല്‍ (ഐഒസി), ഷൈനു മാത്യൂസ് (ഒഐസിസി) എന്നിവരെ യഥാക്രമം ലണ്ടന്‍ റീജിയന്‍, മിഡ്ലാന്‍ഡ്സ് റീജിയന്‍ എന്നിവയുടെ ചുമതലകലുള്ള ഐഒസി പ്രസിഡന്റുമാരായി ഐഒസിയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കേരള ചാപ്റ്റര്‍ ഭാരവാഹികളെ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍ പ്രഖ്യാപിച്ചത്. നാഷണല്‍ കമ്മിറ്റിയില്‍ നിന്നും കേരള ചാപ്റ്ററിന്റെ ഇന്‍ ചാര്‍ജ് ചുമതല ജനറല്‍ സെക്രട്ടറി വിക്രം ദുഹാനും സഹ ചുമതല യൂത്ത് വിങ് പ്രസിഡന്റ് ഇമാം ഹക്കിനുമാണ്.


ഐഒസി യുകെ കേരള ചാപ്റ്ററിന്റെ യൂറോപ്പ് കോര്‍ഡിനേറ്ററായി ഡോ. ജോഷി ജോസ്, ഇന്ത്യ കോര്‍ഡിനേറ്ററായി അഷീര്‍ റഹ്‌മാന്‍ എന്നിവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്‍സണ്‍ ജോസ്, അശ്വതി നായര്‍, ബേബിക്കുട്ടി ജോര്‍ജ്, അപ്പാ ഗഫൂര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഷ്റഫ് അബ്ദുള്ള, സുരാജ് കൃഷ്ണന്‍, അജിത് വെണ്‍മണി, ബിനോ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവരാണ് ജനറല്‍ സെക്രെട്ടറിമാര്‍. ബോബിന്‍ ഫിലിപ്പ്, സന്തോഷ് ബെഞ്ചമിന്‍, വിഷ്ണു പ്രതാപ്, ബിജു കുളങ്ങര (മീഡിയ ഇന്‍ചാര്‍ജ്), മെബിന്‍ ബേബി എന്നിവരാണ് സെക്രെട്ടറിമാര്‍. സുനില്‍ രവീന്ദ്രന്‍, അരുണ്‍ പൗലോസ്, റോണി ജേക്കബ്, ഷോബിന്‍ സാം, ലിജോ കെ ജോഷ്വ എന്നിവരാണ് നിര്‍വഹക സമിതി അംഗങ്ങള്‍. ബിജു ജോര്‍ജ് ആണ് ട്രഷറര്‍. മണികണ്ഠന്‍ ഐക്കാട് ആണ് ജോയിന്റ് ട്രഷറര്‍. ജെന്നിഫര്‍ ജോയി വിമന്‍സ് വിങ് കോര്‍ഡിനേറ്ററായും അജി ജോര്‍ജ് പിആര്‍ഒയായും പ്രഖ്യാപിക്കപ്പെട്ടു. യൂത്ത് വിങ് കോര്‍ഡിനേറ്റര്‍ എഫ്രേം സാം മറ്റപ്പള്ളില്‍ ആണ്. അജിത് മുതയില്‍, ബൈജു തിട്ടാല എന്നിവരാണ് പ്രത്യേക ക്ഷണിതാക്കള്‍.

ഗള്‍ഫ് ഒഴികെയുള്ള രാജ്യങ്ങളില്‍ ഒഐസിസി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന എഐസിസി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുകെ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസ് ഉള്‍പ്പടെയുള്ള പശ്ചാത്യ രാജ്യങ്ങളിലും ഒഐസിസി ഘടകങ്ങള്‍ ഐഒസിയില്‍ ലയിച്ചത്. പ്രവാസികളായ കോണ്‍ഗ്രസ് അനുഭാവികള്‍ക്കിടയില്‍ ഒരൊറ്റ സംഘടന എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഇത്തരമൊരു നീക്കം. ഗള്‍ഫ് രാജ്യങ്ങളില്‍ കെപിസിസിയുടെ മേല്‍നോട്ടത്തിലാണ് ഒഐസിസി യൂണിറ്റുകള്‍ മലയാളികള്‍ക്കിടയില്‍ വ്യാപകമായുള്ളത്. എന്നാല്‍ യുഎസ്, യുകെ, ജര്‍മനി, അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഐഒസിക്കാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പേരില്‍ ചാപ്റ്റര്‍ യൂണിറ്റുകള്‍ ഉള്ളത്. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ ഇവിടങ്ങളില്‍ സന്ദര്‍ശനത്തിന് എത്തുന്നതും ഐഒസിയുടെ ക്ഷണം സ്വീകരിച്ചാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അനുമതിയോടെ ഐഒസിയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദ, ഐഒസിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആരതി കൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ലയന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്. ഏകോപന സമിതി അംഗങ്ങളായ ജോര്‍ജ് എബ്രഹാം, മഹാദേവന്‍ വാഴശ്ശേരില്‍, ജോയി കൊച്ചാട്ട് എന്നിവര്‍ ലയനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions