സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ കയറി സ്വയംഭോഗം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് യുകെയില്‍ 14 മാസം തടവുശിക്ഷ
സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ മുറിയില്‍ ആരുമറിയാതെ കയറി സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥി പിടിയില്‍. ന്യൂകാസിലിലെ നോര്‍ത്താംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ ഉദ്കര്‍ഷ യാദവിനെയാണ് നോര്‍ത്താംബ്രിയ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് ഉദ്കര്‍ഷ് യാദവ് സഹപാഠിയായ ബിരുദ വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്യുകയായിരുന്നു. അവധിക്കാലത്ത് സഹപാഠിയായ വിദ്യാര്‍ത്ഥിനി വിനോദയാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്കര്‍ഷ് മുറിയില്‍ കയറിയത്. ഇയാള്‍ ഗേറ്റ്‌സ്‌ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാന്‍ കഴിയുന്ന ജിം കീ കാര്‍ഡ് ഉപയോഗിച്ചു.
അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇദ്കര്‍ഷ് മുറിയില്‍ കയറി സ്വയംഭോഗം ചെയ്തതായി വിദ്യാര്‍ത്ഥിനി തിരിച്ചറിയുന്നത്. കിടക്കവിരിയിലും പാവയിലും എന്തോ വസ്തു പറ്റിപിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ജിം കീ കാര്‍ഡിലെ ഡാറ്റ പെണ്‍കുട്ടി പരിശോധിച്ചു. ഇതില്‍ നിന്നാണ് ഉദ്കര്‍ഷ് യാദവ് തന്റെ മുറിയില്‍ കയറിയതായി മനസിലാക്കിയത്. പിന്നാലെ പെണ്‍കുട്ടി പരാതി നല്‍കി. ഡിഎന്‍എ ടെസ്റ്റിലൂടെ കോടതി കാര്യങ്ങള്‍ ബോധ്യപ്പെട്ടു. യുവതിക്ക് നഷ്ടപരിഹാരം നല്‍കാനും 200 മണിക്കൂര്‍ ശമ്പളമില്ലാതെ ജോലി ചെയ്യാനും 14 മാസത്തെ തടവുശിക്ഷ അനുഭവിക്കാനും കോടതി വിധിച്ചു.