ചരമം

ജര്‍മനിയില്‍ മരിച്ച മലയാളി നഴ്സിങ് വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

ജര്‍മനിയില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി നഴ്സിങ് വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഏറ്റുമാനൂര്‍ കാണക്കാരി കാട്ടാത്തിയേല്‍ റോയിയുടെ മകന്‍ അമല്‍ റോയി (ജോപ്പന്‍- 22) യുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മ്യൂണിക് ഇന്ത്യന്‍ കോണ്‍സുലേറ്റ്, കേന്ദ്രന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍, സഹകരണമന്ത്രി വി.എന്‍ വാസവന്‍, കോട്ടയം എംപി. അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്, രാജ്യസഭാ എംപി. ജോസ്.കെ.മാണി, നോര്‍ക്ക റൂട്ട്സ്, ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ എന്നിവരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.

ബാഡന്‍ വ്യുര്‍ട്ടെംബെര്‍ഗ് സംസ്ഥാനത്തിലെ ഉള്‍മ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അമല്‍ റോയി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അമല്‍ ജര്‍മനിയിലെത്തിയത്. മരണ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന. മാതാവ് ബിന്ദു റോയി. ഒരു സഹോദരിയുണ്ട്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions