നാട്ടുവാര്‍ത്തകള്‍

55 കാരനായ അമ്മാവനുമായി കടുത്ത പ്രണയം; ഭര്‍ത്താവിനെവിവാഹം കഴിഞ്ഞു 45-ാം നാള്‍ വെടിവെച്ചു കൊന്നു യുവതി

വിവാഹത്തിന്റെ 45-ാം നാള്‍ നവവരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. 25കാരനായ, പ്രിയാന്‍ഷു എന്ന ചോട്ടുവാണ് വെടിയേറ്റ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 24നായിരുന്നു സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രിയാന്‍ഷുവിന്റെ ഭാര്യ ഗൂഞ്ച സിംഗ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ചു നാളുകളായി അമ്മയുടെ സഹോദരന്‍ ജീവന്‍ സിംഗു(55)മായി പ്രണയത്തിലായിരുന്നു ഗൂഞ്ച സിംഗ്. ഇരുവരുടേയും പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ഗൂഞ്ചയെ വിവാഹം കഴിച്ചയക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗൂഞ്ച സിംഗ് പ്രിയാന്‍ഷുവിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷവും ഗൂഞ്ചയും ജീവനും തമ്മിലുള്ള ബന്ധം തുടര്‍ന്നു. പ്രിയാന്‍ഷു ബന്ധം തുടരാന്‍ തടസ്സമാകുമെന്ന് മനസിലാക്കിയ ഗൂഞ്ചയും ജീവനും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവന്‍ സിംഗ് വാടക കൊലയാളിക്ക് ക്വട്ടേഷന്‍ നല്‍കി. വിവാഹത്തിന്റെ 45-ാം നാള്‍ വാടക കൊലയാളി പ്രിയാന്‍ഷുവിനെ പതിയിരുന്ന് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഔറംഗാബാദ് എസ്പി അംബ്രിഷ് രാഹുല്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നതായി എസ്പി പറഞ്ഞു. ഗൂഞ്ച സിംഗിന്റെയും ജീവന്‍ സിംഗിന്റെയും അടക്കം ഫോണ്‍ കോള്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഗൂഞ്ചയിലേക്കും ജീവനിലേയ്ക്കും നീളുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഗൂഞ്ച സിംഗ് കുറ്റം ഏറ്റുപറഞ്ഞു. ഗൂഞ്ചയ്ക്ക് പുറമേ ജയശങ്കര്‍, മുകേഷ് ശര്‍മ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും എസ്പി വ്യക്തമാക്കി. ജീവന്‍ സിംഗിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്പി അറിയിച്ചു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions