അസോസിയേഷന്‍

രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോണ്‍ഫറന്‍സ് ശനിയാഴ്ച; സോജന്‍ ജോസഫ് എംപി ഉദ്ഘാടനം ചെയ്യും

പ്രഫഷണല്‍ അലയന്‍സ് ഓഫ് ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്സ് (PAIR) നാളെ അപ്പോളോ ബക്കിങ്ഹാം ഹെല്‍ത്ത് സയന്‍സസ് കാമ്പസില്‍ വെച്ച് രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോണ്‍ഫറന്‍സ് (IRC2025) നടത്തുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നു നിന്നുള്ള റേഡിയോഗ്രാഫി പ്രഫഷനലുകളെ ഒരുമിപ്പിക്കാനും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും ലക്ഷ്യമിട്ടുള്ള ഈ സമ്മേളനത്തിന്റെ പ്രധാന പ്രമേയം "Building Bridges in Radiology: Learn I Network I Thrive എന്നതാണ്. ആഷ്ഫോര്‍ഡിലെ പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സൊസൈറ്റി ആന്‍ഡ് കോളജ് ഓഫ് റേഡിയോഗ്രാഫേഴ്സിന്റെ സിഇഒ റിച്ചാര്‍ഡ് ഇവാന്‍സ്, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആന്‍ഡ് റേഡിയേഷന്‍ ടെക്നോളജിസ്റ്റ് പ്രസിഡന്റ് ഡോ. നപപോങ് പോങ്നാപങ് എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുന്നു.

യുകെയില്‍ ജോലി ചെയ്യുന്ന രാജ്യാന്തരതലത്തില്‍ പരിശീലനം നേടിയ റേഡിയോഗ്രാഫര്‍മാരുടെ വൈവിധ്യം, തൊഴില്‍പരമായ വളര്‍ച്ച, അതുല്യമായ സംഭാവനകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions