സിനിമ

മോഹന്‍ലാല്‍ വീണ്ടും പോലീസ് യൂണിഫോമിലേക്ക്... ; സംവിധാനം നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ്

തന്റെ അടുത്ത പ്രോജക്ട് പ്രഖ്യാപിച്ച് മോഹന്‍ലാല്‍. നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓസ്റ്റിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ്‌ഐയുടെ വേഷത്തിലാകും ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

L365 എന്നാണ് സിനിമയ്ക്കു താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. കോമഡി ത്രില്ലര്‍ ഗണത്തില്‍പെടുന്ന എന്റര്‍ടെയ്നറായിരിക്കും ചിത്രം. സിനിമയുടെ മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും.

ഇഷ്ക്’ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മാണം. വിജയ് സൂപ്പര്‍ പൗര്‍ണമി, തല്ലുമാല, അര്‍ജന്റീന ഫാന്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനേതാവായി തിളങ്ങിയ താരമാണ് നടന്‍ ഓസ്റ്റിന്‍ ഡാന്‍.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions