യു.കെ.വാര്‍ത്തകള്‍

ചാള്‍സ് രാജാവിന്റെയും ഹാരിയുടെയും പ്രതിനിധികള്‍ നടത്തുന്ന സമാധാനചര്‍ച്ചകള്‍ പുരോഗമിക്കുന്നു

രാജകുടുംബം ഹാരി രാജകുമാരനുമായി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് . ഇതിന്റെ ഭാഗമായി ചാള്‍സ് രാജാവിന്റെയും, ഹാരി രാജകുമാരന്റെയും മുതിര്‍ന്ന സഹായികള്‍ സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിച്ചതായി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബത്തില്‍ നിലനില്‍ക്കുന്ന ഭിന്നിപ്പ് അവസാനിപ്പിക്കാനുള്ള ആദ്യ ചുവടുവെയ്പ്പായാണ് ഇതിനെ കാണുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന ചര്‍ച്ചകള്‍ നടപടിക്രമങ്ങളിലെ ആദ്യ ചുവടാണെന്നാണ് കരുതുന്നത്. രാജകുടുംബവും, സസെക്‌സ് ഡ്യൂക്കും, ഡച്ചസുമായി നിലനില്‍ക്കുന്ന ഭിന്നത പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലണ്ടനിലെ പ്രൈവറ്റ് മെംബേഴ്‌സ് ക്ലബില്‍ വെച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

അതേസമയം, ചാള്‍സിന്റെ ഭാഗത്ത് നിന്നാണോ, അതോ ഹാരിയുടെ ഭാഗത്ത് നിന്നാണോ സമാധാനത്തിന്റെ വെള്ളക്കൊടി ആദ്യം വീശിയതെന്ന് വ്യക്തമല്ല. എന്നിരുന്നാലും ഹൗസ് ഓഫ് വിന്‍ഡ്‌സറിലെ അന്തഃഛിദ്രം അവസാനിപ്പിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

ഏതായാലും ഹാരി രാജകുമാരനെ ഒറ്റപ്പെടുത്തി വേട്ടയാടുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കു ഈ ചര്‍ച്ചകള്‍ അത്ര താല്പര്യമില്ല.

  • മെനിംജൈറ്റിസ് ബി ഭീഷണി; ബ്രിട്ടനില്‍ 10 ലക്ഷം യുവാക്കള്‍ക്ക് വാക്‌സിന്‍, പ്രത്യേക പ്രതിരോധ കാമ്പയിന്‍
  • കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ലിവര്‍പൂള്‍ മലയാളി; കൈയടിച്ച് ബ്രിട്ടന്‍
  • സിസേറിയന്‍ അടുത്തിരിക്കെ കെയററുടെ ഭര്‍ത്താവും, കുഞ്ഞും നാടുവിടണമെന്ന് ഹോം ഓഫീസ് ലെറ്റര്‍; ആശങ്കയോടെ കെയറര്‍മാര്‍
  • വാട്ടര്‍ഫോര്‍ഡില്‍ ജോഗിങിനിടെ യുവാവിന് ക്രൂരമായ ആക്രമണം; ഇരയായത് മലയാളി എഞ്ചിനിയറെന്ന് റിപ്പോര്‍ട്ട്
  • എന്‍എച്ച്എസില്‍ പ്രതിദിനം 3,000 രോഗികള്‍ക്ക് ഇടനാഴികളില്‍ ചികിത്സ!
  • വൈറല്‍ ബാധയെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസവും; ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്
  • ലണ്ടനില്‍ മൂന്ന് വയസുകാരിയെ രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടാം ദിവസവും കുടിയേറ്റ വിരുദ്ധ കലാപം പടരുന്നു; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
  • അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനം; വരുന്നത് 18 ആശുപത്രികളില്‍
  • എഐ അബദ്ധങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്കും, എന്‍എച്ച്എസിനും എതിരെ കേസ് വരുമെന്ന് ആശങ്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions