കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍,ക്ഷേത്ര മേല്‍ശാന്തി അഭിജിത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണം ജൂലൈ 24ന് നടക്കും. രാവിലെ 11:30 മുതല്‍ റിവര്‍ മെഡ്വേ, കെന്റ് (ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്വേ നദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞ തീരത്തിലാണ് ബലി തര്‍പ്പണ ചടങ്ങ് നടത്തപ്പെടുന്നത്).
ബലി തര്‍പ്പണത്തിന് ശേഷം ഭക്തജനങ്ങള്‍ക്ക് തിലഹവനം, പിതൃപൂജ തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്.
പൂജാരി വടക്കേവെളിയില്ലംവിഷ്ണുരവി തിരുമേനിയുടെ വകാര്‍മികത്വത്തില്‍ തിലഹവനം. പൂജാരി താഴൂര്‍ മന ഹരിനാരായണന്‍ തിരുമേനിയുടെ മേല്‍നോട്ടത്തില്‍ അതേ ദിവസം പ്രത്യേക ക്ഷേത്രപൂജകള്‍ നിര്‍വഹിക്കപ്പെടും. ബലി തര്‍പ്പണത്തിന് ശേഷം ഭക്തജനങ്ങള്‍ക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ക്ഷേത്രദര്‍ശനം നടത്താനും വഴിപാടുകള്‍ നടത്താനും അവസരം ലഭിക്കും.