സിനിമ

സുധിയും ഞാനും വേര്‍പിരിയാന്‍ കാരണം രേണു, ലോക ഫ്രോഡാണ് അവള്‍; - നടി വീണ എസ്.പിളള



രേണു സുധിക്കെതിരെ തുറന്നടിച്ച് ​​​കൊല്ലം സുധിയുടെ മുന്‍ഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ് പിളള. സുധിയും താനും നന്നായി ജീവിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അതിനിടയില്‍ വന്ന് തങ്ങളുടെ കുടുംബം തകര്‍ത്തവളാണ് രേണു എന്ന് വീണ പറഞ്ഞു. രേണു സുധി തനിക്കെതിരെ ആവര്‍ത്തിച്ച് സംസാരിക്കുന്നത് കൊണ്ടാണ് ഇപ്പോള്‍ മുഖം കാണിക്കാന്‍ തീരുമാനിച്ചതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അവര്‍ പറഞ്ഞു.

'താന്‍ സുധിയെ വിറ്റ് ഇതുവരെ കാശുണ്ടാക്കിയിട്ടില്ല. സുധി എന്ന് പറയുന്ന വ്യക്തി എന്നെ ഒഴിവാക്കിയപ്പോള്‍ തന്നെ പുള്ളി ഓള്‍റെഡി മരിച്ചു. ജീവിച്ചിരിക്കുന്ന കാലത്ത് പുള്ളി എനിക്കോ ഞാന്‍ തിരിച്ചോ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. ഇപ്പോള്‍ എന്നെ കുറിച്ച് രേണു പലരോടും സംസാരിച്ചത് കൊണ്ടാണ് ഞാന്‍ പ്രതികരിക്കുന്നത്.

രേണു സുധിയെന്ന വിവരംകെട്ടവള്‍ എന്നെ പരമാവധി നാറ്റിച്ചു, എന്റെ പേരും പുറത്തുവന്നു, അതുകൊണ്ടാണ് മുഖം കാണിക്കാന്‍ തീരുമാനിച്ചത്. ഈ രേണു സുധി ലോക ഫ്രോഡാണ്. സുധി മരിക്കുന്നതിന് ഒരു മാസം മുന്‍പ് ഞാന്‍ ഇവരെ ഫേസ്ബുക്ക് വഴി കോണ്‍ടാക്ട് ചെയ്തിട്ടുണ്ട്. ഞാന്‍ ഇത്രയും കാലം പ്രതികരിക്കാതിരുന്നത് സുധിയുടെ കുടുംബത്തെ ഓര്‍ത്താണ്. അനാവശ്യ വിവാദം ഉണ്ടാക്കേണ്ടെന്ന് കരുതിയതാണ്, വീണ പറഞ്ഞു.

ഞാനും സുധിയും ഒരുമിച്ച് കഴിയുമ്പോഴാണ് രേണു സുധിക്ക് മെസേജ് അയക്കുന്നത്. ഒരു ഡിസംബര്‍ 15 നാണ് ഞാന്‍ ഇരുവരുടേയും മെസേജ് ആദ്യമായി പിടിക്കുന്നത്. അടുത്ത വര്‍ഷം ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഒരിക്കല്‍ പോലും പുള്ളിയെ പറ്റി പറഞ്ഞ് ഞാന്‍ കാശുണ്ടാക്കാന്‍ നോക്കിയിട്ടില്ല.

കിച്ചുവിന് ഞാന്‍ ഭക്ഷണം കൊടുത്തിട്ടില്ലെന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടു. എന്റെ കൂടെയല്ല, അവന്‍ അച്ഛന്‌റെ വീട്ടിലാണ് നിന്നത്. എനിക്ക് അതുകൊണ്ട് അവനെ നോക്കേണ്ട സാഹചര്യം വന്നിട്ടില്ല. രേണുവിനെ കുറിച്ച് കുറ്റം പറയാന്‍ ഞാന്‍ ആളല്ല. എന്നാലും മൂന്ന് വര്‍ഷത്തിന് മുന്‍പ് ഞാന്‍ ആണ് രേണുവിനെ ആദ്യം കോണ്‍ടാക്ട് ചെയ്യുന്നത്. കുറച്ച് പ്രശ്‌നങ്ങളുണ്ട് നീ ഇതൊന്ന് സുധിയെ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞു. നന്നായാണ് സംസാരിച്ചത്. ഞാന്‍ സുധിയോട് പറയാമെന്ന് രേണു പറഞ്ഞു. കഴിഞ്ഞ ദിവസം രേണു പറയുന്നത് കേട്ടു ഞാന്‍ അവള്‍ക്ക് കുണുകുണ മെസേജ് അയച്ചിരുന്നു, എന്നെ കുറിച്ച് അവള്‍ക്കൊന്നും അറിയില്ലെന്ന്, പച്ചക്കള്ളം. അവള്‍ക്ക് ആരോടും കമ്മിറ്റ്‌മെന്റില്ല. ഞാന്‍ രേണുവിനെതിരെ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്.

ഞാന്‍ സുധിയ്‌ക്കൊപ്പം ലിവിങ് ടുഗേദറായിട്ടാണ് ജീവിച്ചതെങ്കില്‍ കൊല്ലത്തെ കോടതിയില്‍ നിന്ന് ഡിവോഴ്‌സ് കിട്ടുമോ? ലിവിങ് ടുഗേദറില്‍ കഴിയുന്നവര്‍ വേര്‍പിരിഞ്ഞ് പോകുമ്പോള്‍ എന്തെങ്കിലും പേപ്പര്‍ എഴുതി കൊടുക്കുമോ?', വീണ ചോദിച്ചു.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions